Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ നിന്നും നാല് കേന്ദ്രമന്ത്രിമാര്‍ കൂടി; ശോഭ കരന്ദലജെ കൃഷി സഹമന്ത്രി, രാജീവ് ചന്ദ്രശേഖറിന് വൈദഗ്ധ്യ വികസനവും ഐ.ടി. ഇലക്ട്രോണിക്‌സ് വ്യവസായ സംരംഭങ്ങളുടെയും ചുമതല

ബെംഗളൂരു: കേന്ദ്രത്തിലെ രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ പുന:സംഘടനയില്‍ 43 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ കര്‍ണാടകയില്‍ നിന്നുള്ള ലോക സഭാംഗങ്ങളായ ശോഭാ കരന്ദലജെ, ഭഗവന്ത് ഖൂബ, എ നാരായണ സ്വാമി, രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നീ നാലുപേരും ഇടം പിടിച്ചു. ധാര്‍വാഡില്‍ നിന്നുള്ള എം.പി. പ്രഹ്‌ളാദ് ജോഷിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യാസഭാംഗമായ നിര്‍മലാ സീതാരാമനും നിലവില്‍ കേന്ദ്ര മന്ത്രിമാരാണ്. ഇതോടെ സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ എണ്ണം ആറായി.

ശോഭ കരന്ദലജെ കൃഷി,കര്‍ഷക ക്ഷേമ സഹമന്ത്രിയാകും. രാജീവ് ചന്ദ്രശേഖറിന് വൈദഗ്ധ്യ വികസനവും ഐ.ടി. ഇലക്ട്രോണിക്‌സ് വ്യവസായ സംരംഭങ്ങളുടെ ചുമതല നല്‍കി. എ നാരായണസ്വാമിക്ക് സാമൂഹിക നീതി മന്ത്രാലയത്തിന്റെ ചുമതലയും ഭഗവന്ത് ഖുബെക്ക് പാരമ്പര്യ ഊര്‍ജ, രാസവള വകുപ്പിന്റെ ചുമതലയും നല്‍കി. പുന:സംഘടനയുടെ ഭാഗമായി കേന്ദ്ര രാസവള മന്ത്രിയായിരുന്ന സംസ്ഥാനത്തു നിന്നുള്ള ഡി.വി സദാനന്ദ ഗൗഡ രാജിവെച്ചിരുന്നു.

ബീദറില്‍ നിന്നുള്ള ലോകസഭാ എം പിയാണ് 54 കാരനായ ഭഗവന്ത് ഖുബെ. ഹൈദരാബാദ് – കര്‍ണാടക മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട നേതാവു കൂടിയാണ് ഖുബെ. ഉഡുപി – ചിക്കമഗളൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാ അംഗമാണ് ശോഭാ കരന്ദലജെ. വൊക്കലിഗ സമുദായ അംഗമായ ശോഭ കര്‍ണാടകയിലെ തീരദേശ മേഖലയെ പ്രതിനിധീകരിച്ചാണ് കേന്ദ്ര മന്ത്രി സഭയിലെത്തുന്നത്. കര്‍ണാടക ബിജെപിയുടെ ഉപാധ്യക്ഷ കൂടിയായ ശോഭ നേരത്തെ കര്‍ണാടക സര്‍ക്കാരില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. ചിത്രദുര്‍ഗയില്‍ നിന്നുള്ള ലോക സഭാംഗമാണ് എ നാരായണ സ്വാമി. ദളിത് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രബലനായ നേതാവ് കൂടിയാണ് നാരായന്ന സ്വാമി. 2019 ലാണ് ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. നേരത്തെ നാലുതവണ എം.എല്‍.എയും മന്ത്രിയുമായിട്ടുണ്ട്. ബിസിനസ് സംരംഭകനും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ്.

കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന 12 പേരെ രാജിവെപ്പിച്ചാണ് 43 പേരെ പുതുതായി ഉള്‍പ്പെടുത്തിയത്. ഇതോടെ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 77 ആയി. ഇതില്‍ 36 പേര്‍ പുതുതായി മന്ത്രി സ്ഥാനം ഏല്‍ക്കുന്നവരാണ്. 15 പേര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. പുതിയ മന്ത്രിമാരില്‍ 11 പേര്‍ വനിതകളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.