Follow the News Bengaluru channel on WhatsApp

രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒൻപത് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ 784 രോഗികളുടെ വർദ്ധന രേഖപ്പെടുത്തി. 817 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 3,07,09,557 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 2,98,43,825 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 44,291 പേര്‍ക്കാണ് രോഗം ഭേദമായത്. വിവിധ സംസ്ഥാനങ്ങളിലായി 4,60,704 പേരാണ് ഇപ്പോള്‍ ചികിത്സയിൽ തുടരുന്നത്. 4,05,028 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

36,48,47,549 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ മെയ് 14 മുതൽ തുടർച്ചയായ 55 ദിവസങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയായിരുന്നു. മെയ് 14 ന് 37 ലക്ഷം (37,04,893) രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞ് ബുധനാഴ്ച നാലര ലക്ഷത്തിനടുത്ത് (4,59,920) എത്തിയിരുന്നു.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുൾപ്പെടെ 36 പ്രദേശങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ചികിത്സയിലുള്ള രോഗികളിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതിൽ കൂടുതൽ പ്രദേശമുള്ളത് കേരളത്തിലാണ്. പുതിയ രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്, 15,600 രോഗികൾ. 9558 രോഗികളുമായി മഹാരാഷ്ട്ര തൊട്ടു പിന്നിലുണ്ട്. തമിഴ്നാട് (3367), ആന്ധ്രാപ്രദേശ് (3166), കർണ്ണാടകം (2743) എന്നീ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, ത്രിപുര, സിക്കിം എന്നീ ഒൻപത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർദ്ധിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും, ആരോഗ്യ സൗകര്യങ്ങളുടെ ആസൂത്രണവും അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സർക്കാരുകൾക്ക് കത്തയച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.