Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ താമസിക്കുന്ന വിദേശത്തുനിന്നുള്ളവരുടെയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുമായി പോലീസ്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ താമസിക്കുന്ന വിദേശത്തുനിന്നുള്ളവരുടെയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തുന്നതായി സിറ്റി പോലീസ് കമീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

ബെംഗളൂരുവില്‍ വാടക വീടുകളിലും സ്വന്തം വീടുകളിലും പി ജി സൗകര്യങ്ങളിലുമായി താമസിക്കുന്ന കര്‍ണാടകത്തിന് പുറമേയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മുഴുവന്‍ വിവരങ്ങളും ഇതില്‍ അപ്ലോഡ് ചെയ്യുമെന്നും സോഫ്റ്റ് വയറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും സിറ്റി പോലീസ് കമീഷണര്‍ കമാല്‍പന്ത് പറഞ്ഞു.

കര്‍ണാടകക്ക് പുറത്ത് നിന്നും നഗരത്തിലെത്തുന്നവര്‍ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നതോടെയാണ് നഗരത്തില്‍ വാടകക്ക് താമസിക്കുന്നവരുടെ വിവരങ്ങള്‍ കര്‍ശനമായി ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇത്തരത്തില്‍ ഇലക്ട്രോണിക് ഡാറ്റാ ബേസ് ഒരുക്കുന്നത് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനമുണ്ട്. വീട്ടുടമസ്ഥര്‍ തങ്ങളുടെ കെട്ടിടത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്തുനിന്നും വന്ന് താമസിക്കുന്നവരുടെ വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ലോക്കല്‍ പോലീസ് വിവരങ്ങള്‍ സോഫ്റ്റ് വയറില്‍ അപ് ലോഡ് ചെയ്യും.

ബെംഗളൂരുവില്‍ നടക്കുന്ന മയക്കുമരുന്ന് കേസുകളിലടക്കം പിടിയിലാകുന്നവരില്‍ ഏറെപേരും വിദേശികളാണ്. ഇത്തരത്തിലുള്ളവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിലുള്ള കാലതാമസം കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ വാടകക്ക് നല്‍കുന്നവരും പേയിങ് ഗസ്റ്റ് (പി.ജി) സ്ഥാപന നടത്തിപ്പുകാരും വിവരങ്ങള്‍ ശേഖരിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ വലിയൊരു ശതമാനം പി.ജി. ഉടമകളും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കല്‍ കര്‍ശനമാക്കാന്‍ ബെംഗളൂരു പോലീസ് ഒരുങ്ങുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.