പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്‍ഷകന്‍

ബെംഗളൂരു: പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്‍ഷകന്‍. കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്നാണ് കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലെ കല്ലപ്പ ജാവൂര്‍ എന്ന കര്‍ഷകന്‍ പെണ്‍മക്കളുടെ സഹായത്തോടെ കൃഷിക്കായി നിലമുഴുതത്.
കാളകളെയോ ട്രാക്ടറോ വാടകയ്‌ക്കെടുക്കാനുള്ള പണം ഇല്ലാത്തതും അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആരോഗ്യമില്ലാത്തതും തിരിച്ചറിഞ്ഞാണ് മക്കള്‍ അച്ഛനെ സഹായിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥിനികളായ മേഘയുടെയും സാക്ഷിയുടെയും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ കല്ലപ്പയുടെ മുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരാഴ്ചയോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് മൂവരും ചേര്‍ന്ന് നിലമുഴുതത്. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ വിദ്യാര്‍ഥിനിയാണ് മൂത്തമകളായ മേഘ. സാക്ഷി പത്താം തരം വിദ്യാര്‍ഥിയും.

കാളകള്‍ക്കുപകരം കലപ്പ വലിക്കുന്ന പെണ്‍മക്കളുടെയും കല്ലപ്പ ജാവൂരിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാകണമെന്ന് ഒട്ടേറെപ്പേര്‍ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy