ചോറിന് സാമ്പാര്‍ കറി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന് അമ്മയെ തലക്കടിച്ച് കൊന്നു
ചിത്രദുര്‍ഗ: ചോറിന് സാമ്പാര്‍ കറി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന് അമ്മയെ തലക്കടിച്ച് കൊന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. രത്നമ്മയെ(45) ആണ് മകന് ലോകേഷ്(20) കൊലപ്പെടുത്തിയത്. ലോകേഷ് മദ്യത്തിന് അടിമയായിരുന്നു. നിരവധി തവണ മദ്യപിച്ചെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. നിസാര വഴക്കുകള്‍ പോലും വലിയ കലഹങ്ങളായി മാറിയിരുന്നു.
വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ചോറിന് സാമ്പര്‍ ഉണ്ടായിരുന്നില്ല. ഇതില്‍ അമ്മയോട് ദേഷ്യപ്പെട്ടു. വീടിന് പുറത്തിറങ്ങിയ രത്നമ്മയെ പിന്നാലെ എത്തി തലക്കടിക്കുകയുമായിരുന്നു. ബോധം പോയതാണെന്ന് കരുതി ഇയാള്‍ അമ്മയെ വീടിനകത്ത് കിടത്തി. രാവിലെ എഴുന്നേറ്റപ്പോഴാണ് അമ്മ മരിച്ചതായി ലോകേഷ് അറിഞ്ഞത്. പിന്നീട് വീടിനടുത്തുള്ള മുത്തശ്ശിയുടെ വീട്ടില്‍ ചെന്ന് ലോകേഷ് അമ്മ മരിച്ച വിവരം പറഞ്ഞു. കൂലി വേല ചെയ്താണ് ഇരുവരും ജീവിച്ചിരുന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.