Follow the News Bengaluru channel on WhatsApp

അച്ഛേമയുടെ ചായ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിരണ്ട്    

അച്ഛേമയുടെ ചായ

ബാബു അരോഗദൃഢഗാത്രനും പ്രേംനസീറിനെ പോലെ നിത്യവസന്തവും ആയിരുന്നു. വിടര്‍ന്ന മാറിടം. എം.ആര്‍. എഫ്. ടയര്‍ കമ്പനിയുടെ പഴയ കാല പരസ്യത്തിലെ ടയര്‍ പൊക്കിപ്പിടിച്ചു നില്‍ക്കുന്ന മസില്‍മാന്റെ പോലുള്ള കൈകാലുകള്‍. ഓട്ടത്തിലും, ചാട്ടത്തിലും, സ്റ്റണ്ടിലും അഗ്രഗണ്യന്‍. വടക്കന്‍ പാട്ടിലെ അരിങ്ങോടന്‍ ചേകവരെ അനുസ്മരിപ്പിക്കുന്ന മെയ്‌വഴക്കം. നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൂട്ട് ഇടതുവശത്തേക്കു ചെറിയ ഒരു ചരിവ്. ക്ലോസ് ഒബ്‌സെര്‍വേഷനിലേ ഇത് കാണാന്‍ കഴിയൂ എന്ന് ഒരു വണ്‍ ടു വണ്‍ മീറ്റിംഗില്‍ മായപ്പന്‍ പറഞ്ഞതായി ശശിയേട്ട ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. മായപ്പന്‍ ശിങ്കമാണ്. അങ്ങിനെ വെറുതെ ഒന്നും പറയുകയില്ല. എന്നാലോ, പറഞ്ഞാല്‍ പറഞ്ഞ പോലിരിക്കും. നിരീക്ഷണ
നിരൂപണങ്ങളില്‍ സാഹിത്യവാരഫലം കൃഷ്ണന്‍നായരെ കടത്തിവെട്ടും.

നടത്തത്തില്‍ ചരിവുള്ളര്‍ കലാ രംഗത്ത്, പ്രത്യേകിച്ച് അഭിനയകലയില്‍ തിളങ്ങുമെന്ന് നാട്യശാസ്ത്രത്തില്‍ ഭരത മുനിയും എഴുതിവെച്ചിട്ടുണ്ട്. അപ്പൊ പറഞ്ഞുവന്നത് ബാബുവും അഭിനയത്തില്‍ ഒട്ടും മോശമായിരുന്നില്ല എന്നാണ്. നവരസങ്ങള്‍ പുഷ്പം പോലെ വരും. സത്യന്‍ അന്തിക്കാട് എങ്ങാനും കണ്ടിരുന്നെങ്കില്‍ എപ്പഴോ പൊക്കിയേനെ. മണിയെളേച്ഛന്‍ ഒരിക്കല്‍ മദിരാശിയില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ബാബുവിന്റെ രൗദ്ര രസം കാണാന്‍ ഇടയായി. എന്നിട്ട് മദിരാശിയില്‍ നമ്മുടെ ഒരു എട്ടയുടെ ഭാര്യ ദേഷ്യം വരുമ്പോള്‍ മൂക്കിന്റെ ഓട്ട വിടര്‍ത്തി നെറ്റിചുളിച്ചു ഭര്‍ത്താവിനേം കുട്ട്യോളേം മൊക്കിലിരുത്തുന്ന സീന്‍ ഓര്‍മ്മവന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു.

അതേ ലീവിലാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ദിവസം അച്ഛേമ (അച്ഛന്‍പെങ്ങള്‍ )ഉണ്ടാക്കിയ ചായ കുടിച്ചുകൊണ്ടിരുന്ന മണിയെളേച്ഛന്‍ അതില്‍ നിന്നും കുറച്ചു ചായ ബാബുവിന് നിലത്തൊഴിച്ചു കൊടുത്തു. സാരമേയം ചായ ഒന്ന് മണത്തു നോക്കി തല പൊക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിച്ചിട്ട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് സ്ഥലം കാലിയാക്കിയത്രേ.

അപ്പോള്‍ ജന്തുവിന്റെ മോന്തയിലുണ്ടായിരുന്ന രസം നവരസങ്ങളില്‍ തപ്പിയിട്ടു കിട്ടിയില്ലെന്നും, നാളിതുവരെ കണ്ടിട്ടില്ലാത്തതും ഇനി കാണാന്‍ സാധ്യതയില്ലാത്തതും ആയ ഒന്നായിരുന്നു എന്നും മണിയെളേച്ഛന്‍ പറയുന്നു.

സംഭവത്തെ പറ്റി മായപ്പനുമായുള്ള ഡീറ്റൈൽഡ് ഡിസ്കഷനും, അനാലിസിസിനും ശേഷം ഡ്രൈവർ ശശി പറഞ്ഞത് അത് പോകുമ്പോള്‍ പിറുപിറുത്തത് “ഈ ചായ കുടിക്കാൻ എന്റെ പട്ടി വരും എന്നാണത്രെ….

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.