Follow the News Bengaluru channel on WhatsApp

കുടകിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി

ബെംഗളൂരു : പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്കിൽ കുറവ് വന്നതോടെ കുടക് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. രണ്ടുമാസത്തിലധികം നീണ്ട ലോക്ഡൗണിനൊടുവിൽ ശനിയാഴ്ച മുതലാണ് കുടക് ജില്ലയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. കട-കമ്പോളങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് പുറമേ റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയും പ്രവർത്തനം തുടങ്ങി. ജില്ലയിൽ കർണാടക.ആർ.ടി.സി. ബസുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച മുതൽ കുടകിലേക്ക് വിനോദ സഞ്ചാരികൾക്കടക്കം പ്രവേശനം നൽകി തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒരു നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ ചാരുലതാ സോമൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കോവിഡ് നിരക്കും ഉയർന്ന ടി.പി.ആർ നിരക്കുമുള്ള കേരളത്തിൽ നിന്നും കുടകിലേക്ക് വരുന്നവർ 72 മണിക്കൂറിൽ കുറയാത്ത ആർടി പിസിആർ പരിശോധനയുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ സിംഗിൾ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിൻ്റെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണമെന്ന് കുടക് ഡെപ്യൂട്ടി കമീഷണർ ചാരുലത സോമാൾ പറഞ്ഞു. അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ റാപ്പിഡ് ആൻറിജൻ പരിശോധന സൗകര്യമേർപ്പെടുത്തുമെന്നും അറിയിച്ചു.

കർണാടകയിൽ ജൂലൈ അഞ്ച് മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ നൽകിയിരുന്നെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കുടകിലും ഹാസനിലും നിയന്ത്രണങ്ങൾ തുടർന്നിരുന്നു. ശനിയാഴ്ച ജില്ലയിൽ 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 1483 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 276 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.