Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ ആദ്യ വിസ്താഡോം കോച്ച് ട്രെയിന്‍ യാത്ര തുടങ്ങി; ദൃശ്യങ്ങള്‍ കാണാം

ബെംഗളൂരു: അവിസ്മരണീയമായ യാത്രാനുഭവം നല്‍കി ദക്ഷിണേന്ത്യയിലെ ആദ്യ വിസ്താഡോം കോച്ച് ട്രെയിന്‍ മംഗളൂരുവില്‍ നിന്നും യശ്വന്തപുരത്തേക്ക് യാത്ര ആരംഭിച്ചു. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുമായുള്ള ആദ്യ യാത്ര രാവിലെ 9.15 ന്  മംഗളൂരു സ്റ്റേഷനില്‍ വെച്ച് ദക്ഷിണ കന്നഡ എം.പി നളിന്‍ കുമാര്‍ കട്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മംഗളൂരു- യശ്വന്ത്പുര സ്‌പെഷ്യല്‍ ട്രെയിനില്‍ രണ്ടു വിസ്താഡോം കോച്ചുകളാണ് ഞായറാഴ്ച്ച യാത്രക്കാര്‍ക്കായി ഒരുക്കിയത്. മംഗളൂരുവിലേക്കുള്ള ആദ്യ യാത്ര ഇന്ന് രാവിലെ എഴുമണിക്ക് ബെംഗളൂരു സ്റ്റേഷനില്‍ നിന്നാരംഭിക്കും.

പശ്ചിമ ഘട്ടത്തിലെ സക്ലേഷ്പുരക്കും സുബ്രഹ്മണ്യത്തിനും ഇടയിലെ മലനിര കാഴ്ചകളാണ് യാത്രക്കാര്‍ക്ക് ഏറെ വിസ്മയം സമ്മാനിക്കുന്നത്. കോച്ചുകളിലെ ഗ്ലാസ് പാനലുകള്‍ വഴി പുറം കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും. സാധാരണ ട്രെയിനിനേക്കാള്‍ വിശാലമായ ഗ്ലാസ് ജനാലകളാണ് വിസ്താഡോം കോച്ചുകള്‍ക്ക് ഉള്ളത്. 180 ഡിഗ്രിയില്‍ തിരിക്കാന്‍ കഴിയുന്ന സീറ്റുകള്‍ യാത്രക്കാരന് ഇരുവശങ്ങളിലുമുള്ള കാഴ്ചകള്‍ സാധ്യമാക്കുന്നു. ഫ്രിഡ്ജ്, സ്പീക്കറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, വൈഫൈ, ഭക്ഷണം കഴിക്കാനായി നിവര്‍ത്തി വെക്കാവുന്ന ചെറുമേശ എന്നിങ്ങനെ ഒരു മുഴുനീള പകല്‍ യാത്രയെ മികച്ച അനുഭവമാക്കാനുള്ള എല്ലാ അവശ്യ സൗകര്യങ്ങളും കോച്ചുകളില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ഗോവ -മുംബൈ, സിംല, ഡാര്‍ജിലിംഗ്, കാശ്മീര്‍ തുടങ്ങിയ എട്ടോളം പാതകളില്‍ ഇത്തരം കോച്ചുകള്‍ ഏര്‍പ്പെടുത്തി റെയിവേയുടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

യശ്വന്തപുര-കാര്‍വാര്‍ -യശ്വന്തപുര സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06211/06212), മംഗളൂരു-യശ്വന്തപുര സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06575/06576), യശ്വന്തപുര-മംഗളൂരു- യശ്വന്തപുര എക്‌സ്പ്രസ് (06539/06540) എന്നീ ട്രെയിനുകളിലാണ് വിസ്താഡോം കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്ക് 1740 രൂപയാണ് ടിക്കറ്റ് നിരക്ക്.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.