Follow the News Bengaluru channel on WhatsApp

ജയിൽ ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് തടവുപുള്ളികള്‍ രക്ഷപ്പെട്ടു

ഗുവാഹത്തി: ജയിൽ ഗാർഡമാര്‍ക്കെതിരെ മുളക് പൊടിയെറിഞ്ഞ് ഏഴ് തടവുപുള്ളികൾ ജയിൽ ചാടി. അരുണാചല്‍പ്രദേശിലെ ഈസ്റ്റ് സെയിങ് ജില്ലയിലെ പസിഘട്ട് ജയിലിലാണ് സംഭവം. ജയിലിലെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. അഭിജിത് ഗൊഗോയി, താരോ ഹമാം, കാലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡാല്‍, രാജാ തായെങ്, ഡാനി ഗാംലിന എന്നി തടവുകാരാണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പസിഘട്ട് നഗരത്തില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ രാവിലെ അഞ്ച് മണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പോലീസ് സാനിധ്യം നഗരത്തില്‍ ഉള്ളതിനാല്‍ തടവ് ചാടിയവര്‍ക്ക് നഗരം കടക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് നിഗമനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.