Follow the News Bengaluru channel on WhatsApp

കനത്തമഴ; വടക്കന്‍ ജില്ലകളില്‍ ആറ് മരണം, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: കര്‍ണാടകയുടെ വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷക്കെടുതികളില്‍ പെട്ട് മരിച്ചവരുടെ എണ്ണം ആറായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കനത്ത നാശനഷ്ടങ്ങളാണ് വടക്കന്‍ ജില്ലകളില്‍ സംഭവിച്ചത്. ബിദര്‍ ജില്ലയില്‍ ഇടിമിന്നലേറ്റ് അമ്മയും മകനും മരിച്ചു. കൃഷിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മിന്നലേറ്റത്. കനത്ത മഴയില്‍ ചിത്രദുര്‍ഗയില്‍ വീടിന്റെ മതിലിടിഞ്ഞ് അമ്മയും മകനും മരിച്ചു. ഉറങ്ങി കിടക്കുന്നതിനിടെ വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് പതിക്കുകയായിരുന്നു. ഗദഗില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ തോട്ടില്‍ വീണ് മരിച്ചു. റോഡില്‍ വെള്ളം നിറഞ്ഞു കവിഞ്ഞതിനാല്‍ സമീപത്തുണ്ടായിരുന്ന തോട് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് അപകട കാരണം.

ബീദര്‍, ബാഗല്‍ കോട്ട്, ബെലഗാവി ജില്ലകളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലും സമാനമായ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ ആറ് മുതല്‍ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കമഗളൂരു, ഹാസന്‍, കുടക്, ശിവമോഗ ജില്ലകളിലാണ് മഴ ശക്തമായത്. ജൂലൈ 16 വരെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വടക്കന്‍ ജില്ലകളിലും തീരദേശ ജില്ലകളിലും നാലു ദിവസം കനത്ത മഴ നീണ്ടു നില്‍ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ ഈ മാസം 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥ അധികൃതര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.