Follow the News Bengaluru channel on WhatsApp

ഗ്രാമീണ മേഖലയില്‍ ഈ വർഷം 25 ലക്ഷം വീടുകളിൽ ടാപ് വാട്ടർ കണക്ഷൻ

ബെംഗളൂരു: കര്‍ണാടകയിലെ ഗ്രാമീണ മേഖലയിലെ 25 ലക്ഷം വീടുകളിൽ കൂടി ഈ സാമ്പത്തിക വർഷം ടാപ് വാട്ടർ കണക്ഷൻ നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കേന്ദ്ര സർക്കാരിെൻറ ജല ജീവൻ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്തിെൻറ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജല ജീവൻ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര ജലശക്തി മന്ത്രി അവലോകന യോഗത്തിൽ നിർദേശം നൽകി. നിതി അയോഗ് കണ്ടെത്തിയ പ്രകാരം ടാപ്പ് വാട്ടർ ഏറ്റവും ആത്യാവശ്യമായ ജില്ലകളിൽ വേഗത്തിൽ പദ്ധതി പൂർത്തിയാക്കാനും നിർദേശം നൽകി. യാദ്ഗിർ, റായ്ച്ചൂർ തുടങ്ങിയ ജില്ലകളിലാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91.19 ലക്ഷം ടാപ്പ് വാട്ടർ കണക്ഷൻ നൽകാനാണ് കർണാടക സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷം 25.17 ലക്ഷം കണക്ഷൻ നൽകാനും 2022-23 വർഷത്തിൽ 27.15 ലക്ഷം കണക്ഷനും 10.72 ലക്ഷം കണക്ഷൻ 2023 ഡിസംബറോടെയും നൽകാനാണ് സർക്കാർ തീരുമാനം. പദ്ധതി പ്രകാരം ഒരോ വീടുകളിലും പ്രതിദിനം 55 എൽ.പി.സി.ഡി വെള്ളമായിരിക്കും ലഭിക്കുകയെന്നും യെദിയൂരപ്പ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.