Follow the News Bengaluru channel on WhatsApp

വിദേശ പൗരന്മാരുടെ താമസസ്ഥലങ്ങളില്‍ റെയ്ഡ്; രേഖകള്‍ ഇല്ലാതെ തങ്ങിയ 38 പേര്‍ പിടിയില്‍, രണ്ടു പേരില്‍ നിന്നും ലഹരിമരുന്നുകള്‍ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ലഹരി കടത്തു കേസുകളില്‍ പിടിയിലാകുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിദേശികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി). നഗരത്തിലെ വിവിധ ഇടങ്ങളിലായി വിദേശ പൗരന്മാര്‍ താമസിക്കുന്ന 65 വീടുകള്‍ കേന്ദ്രീകരിച്ചാണ് സിസിബി സംഘം മിന്നല്‍ പരിശോധന നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായ രേഖകള്‍ ഇല്ലാത്ത 38 പേരേയും വിസ കാലാവധി അവസാനിച്ച ഏഴ് പേരേയും പിടികൂടി. ഇവരില്‍ രണ്ടു പേരില്‍ നിന്നും 90 എംഡിഎംഎ ഗുളികളും കഞ്ചാവും പിടിച്ചെടുത്തു. ഫോറിനേഴ്‌സ് നിയമപ്രകാരവും എന്‍.ഡി.പി.എസ്. (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ്) നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തതായി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

ജോയിന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഡി.സി. പി, ആറ് അസിസ്റ്റന്റ് കമീഷണര്‍മാര്‍, 20 ഇന്‍സ്‌പെക്ടര്‍മാര്‍, 100 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ് പോലീസ് നടപടികള്‍ കര്‍ശനമാക്കിയത്. കൃത്യമായ രേഖകള്‍ കൈവശം ഇല്ലാത്ത വിദേശ പൗരന്മാര്‍ക്ക് വീടുകള്‍ വാടകക്ക് കൊടുക്കുന്ന വീട്ടുടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഉയര്‍ന്ന വീട്ടു വാടക നല്‍കി താമസത്തിന് തയ്യാറായി വരുന്ന വിദേശികളില്‍ നിന്നും പല വീട്ടുടമസ്ഥന്‍മാരും രേഖകള്‍ ശേഖരിച്ചു വെക്കാറില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വീട്ടുടമക്കെതിരെയും കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

മംഗളൂരുവില്‍ ഇക്കഴിഞ്ഞ ജൂണില്‍ മതിയായ രേഖകളില്ലാതെ തങ്ങിയ 38 ശ്രീലങ്കന്‍ പൗരന്മാരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യകടത്തിന്റെ ഭാഗമായി ഇവര്‍ ഇന്ത്യയിലെത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് സഹായിച്ച ആറ് ഇന്ത്യന്‍ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.