Follow the News Bengaluru channel on WhatsApp

പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി മാതൃകയില്‍ പരിശീലനം

ബെംഗളൂരു: കര്‍ണാടക പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നാഷണല്‍ ഡിഫന്‍സ് (എന്‍.ഡി.എ) അക്കാദമി മാതൃകയില്‍ പരിശീലനം നല്‍കുമെന്ന് അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. മൈസൂരു പോലീസ് അക്കാഡമിയില്‍ നടന്ന പ്രൊബഷണറി ഡെപ്യൂട്ടി സൂപ്രണ്ടുമാരുടേയും എക്‌സൈസ് ഡെപ്യൂട്ടി സൂപ്രണ്ടുമാരുടേയും 43 ആമത് പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍.ഡി.എ മാതൃകയില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതിനായുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശാരീരിക പരിശീലനം നല്‍കുന്നതോടൊപ്പം സൈബര്‍ ക്രൈം വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സാങ്കേതിക പരിജ്ഞാനം നല്‍കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പോലീസ് അന്വേഷണങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ ഉപകരണങ്ങള്‍ ആവശ്യമാണെന്നും ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ കേസന്വേഷണം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പരീശീലന പദ്ധതിയുടെയും അധ്യാപന രീതിയുടേയും കോഴ്‌സ് സിലബസിന്റേയും വിവരങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് സേനയില്‍ ഒഴിയുള്ള 27000 തസ്തികകളില്‍ ഇതുവരെ 14000 ത്തോളം പേരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള 13000 തസ്തികകള്‍ ഈ വര്‍ഷം നികത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൈസൂരുവിലടക്കം ആറ് ഫോറൻസിക് ലാബുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി 4000 ത്തോളം പോലീസ് കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.