Follow the News Bengaluru channel on WhatsApp

കാലവര്‍ഷം ശക്തി പ്രാപിച്ചു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തില്‍ തീരദേശ – മലനാട് ജില്ലകളില്‍ സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപി, ഉത്തര കന്നഡ, കുടക്, ഹാസന്‍, ചിക്കമഗളൂരു എന്നി ജില്ലകളില്‍ ജൂലൈ 17 വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കുടക് ജില്ലയിലാണ് മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായത്. ജില്ലയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചലുമുണ്ടായി. ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മടിക്കേരി താലൂക്കിലെ ആവന്ദൂരിലെ ബാബി ചിന്നപ്പ എന്ന എഴുപതുകാരനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ബുധനാഴ്ചയാണ് കാണാതായത്. എന്‍.ഡി.ആര്‍.എഫ്, പോലീസ് അടക്കമുള്ളവര്‍ നടത്തിയ തെരച്ചലില്‍ വ്യാഴാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെടുത്തു.

മടിക്കേരി – മംഗളൂരു ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. സാരംഗി അണക്കെട്ടില്‍ പരമാവധി സംഭരണശേഷി എത്തിയതോടെ നാലു ഷട്ടറുകള്‍ തുറന്നു. ഇതോടെ ഭാഗമണ്ഡലയിലെ കാവേരി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. മഡിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ എം. കരിയപ്പ കോളേജിന് സമീപം മരം കടപുഴകി വൈദ്യുതി തൂണുകള്‍ തകര്‍ന്നു.

ദക്ഷിണ കന്നഡ ജില്ലയിലും, ചിക്കമഗളൂരു, മൈസൂരു ജില്ലകളിലും മഴ ശക്തമാണ്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളിയാഴ്ച വരെ വടക്കന്‍ കര്‍ണാടകയിലെ ബെളഗാവി, ധാര്‍വാഡ്, ഹാവേരി തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ജൂലൈ 17 വരെ മൈസൂരു, ചാമരാജ് നഗര്‍, ബിദര്‍, കല്‍ബുര്‍ഗി, യാദ്ഗിര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്.

ബെംഗളൂരുവിലും അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ മഴ ശക്തമായ തോടെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങി. അഴുക്ക് ചാലുകള്‍ നിറഞ്ഞ് കവിഞ്ഞ് മലിനജലം വീടിനകത്തേക്ക് കയറി. ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം പൊങ്ങിയതിനാല്‍ പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുവപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.