Follow the News Bengaluru channel on WhatsApp

ജര്‍മനിയില്‍ വെള്ളപ്പാച്ചിലില്‍ നിരവധിയാളുകളെ കാണാതായി

ബെര്‍ലിന്‍: ജര്‍മനിയില്‍ വെള്ളപ്പാച്ചിലില്‍ നിരവധി പേരെ കാണാതായി. പടിഞ്ഞാറന്‍ മേഖലയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലിലാണ് നിരവധിയാളുകളെ കാണാതായത്. വീടുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയും വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയിട്ടുണ്ട്.
പശ്ചിമജര്‍മനിയിലെ ആര്‍വീലറിലാണ് 1,300 ഓളം പേരെ കാണാതായത്. അടിയന്തര സേവന വിഭാഗത്തിലെ 1,000 ലേറെ ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴക്കുപിറകെയാണ് പ്രളയവും കുത്തൊഴുക്കും പട്ടണത്തെ തകര്‍ത്തു കളഞ്ഞത്.
നോര്‍ത്ത്റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30 മരണവും, അയല്‍പക്കത്തെ റൈന്‍ലാന്‍ഡ് പാലറ്റിേനറ്റില്‍ 28 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ബെല്‍ജിയത്ത് 11 പേരും മരിച്ചിട്ടുണ്ട്.
ബ്രസല്‍സ്, ആന്റ്വെര്‍പ് നഗരങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീഗെയില്‍ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.