Follow the News Bengaluru channel on WhatsApp

കോവിഡ് വാക്സിന്റെ വില പുതുക്കി കമ്പനികള്‍

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ വില പുതുക്കി കമ്പനികള്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കൊവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു. നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്‍ഡിന്റെ വില, കൊവാക്സിന് 215 രൂപയും. നിലവില്‍ 150 രൂപയ്ക്കാണ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്സിനും നല്‍കുന്നത്.

ജൂണ്‍ 21ന് പുതിയ വാക്സിന്‍ നയം നിലവില്‍ വന്ന ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്സിന്‍ നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു വാക്സിന്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍ നേരത്തേ അറിയിച്ചിരുന്നു. വാക്സിന്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യത്തോട് കമ്പനികള്‍ മുഖംതിരിക്കാനും കാരണമായി പറഞ്ഞത് ഇതാണ്. 150 രൂപ വച്ച് വാക്സിന്‍ നല്‍കുമ്പോള്‍ കൂടുതല്‍ നിക്ഷേപത്തിനു പണം കണ്ടെത്താനാവില്ലെന്നായിരുന്നു കമ്പനികളുടെ വാദം. ഇതേത്തുടര്‍ന്നാണ് വില കൂട്ടി പുതുക്കി നിശ്ചയിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.