Follow the News Bengaluru channel on WhatsApp

ആഡംബര കാര്‍ നികുതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി നടന്‍ വിജയ്

ചെന്നൈ : വിദേശത്ത് നിന്നു ഇറക്കുമതി ചെയ്ത ആഢംബര കാറിന് നികുതി ഇളവ് നല്‍കണമെന്ന ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി നടന്‍ വിജയ്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ താരം ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചത്. വിജയുടെ അഭിഭാഷകന്‍ കുമാരേശനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍.മഞ്ജുള്ള എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആകരുതെന്നും കൃത്യമായി നികുതി അടച്ച് മാതൃക കാട്ടണമെന്നും കോടതി വിമര്‍ശിച്ചിരുന്നു . നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കാറിന്റെ ഇറക്കുമതി വിജയ് നേരത്തേ അടച്ചിരുന്നു. എന്നാല്‍ പ്രവേശന നികുതി അടച്ചിരുന്നില്ല.

പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നല്‍കാതിരിക്കാന്‍ വേണ്ടിയോ അല്ല അപ്പീല്‍ നല്‍കുന്നതെന്നും ജഡ്ജിയുടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെയാണ് അപ്പീലെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.