Follow the News Bengaluru channel on WhatsApp

അയോധ്യ രാമക്ഷേത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ ഭക്തര്‍ക്കായി തുറന്നു നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം രണ്ടുവര്‍ഷത്തിനുള്ളില്‍ ഭക്തര്‍ക്കായി തുറന്നു നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ശ്രീ കോവില്‍ നിര്‍മാണം ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാകുമെന്നും രാമജന്മഭൂമി തീര്‍ഥ ട്രസ്റ്റ് അറിയിച്ചു. കോവിഡ് വ്യാപനത്തിനിടയിലും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്.

ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍മാരുമായും, ആര്‍ക്കിടെക്റ്റ്മാരുമായു ട്രസ്റ്റ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ 2023 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. അയോധ്യയിലെ 70 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ക്യാമ്പസിന്റെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാകും.

നിലവില്‍ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇത് ഈ വര്‍ഷം സെപ്തംബര്‍ 15 ഓടെ പൂര്‍ത്തിയാകും. നവംബര്‍ മുതല്‍ രണ്ടാം ഘട്ട നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം. മിര്‍സാപൂരില്‍ നിന്നും, ജോധ്പൂരില്‍ നിന്നുമുള്ള മണ്‍കട്ടകള്‍, രാജസ്ഥാനിലെ മക്കര്‍നയില്‍ നിന്നുള്ള മാര്‍ബിള്‍, ബാന്‍സി പഹര്‍പൂരില്‍ നിന്നുള്ള പിങ്ക് കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.