ഉത്തരേന്ത്യയിൽ നിന്നു സ്ത്രീകളെ എത്തിച്ച് പെൺവാണിഭം നടത്തുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്നു സ്ത്രീകളെ സംസ്ഥാനത്തെത്തിച്ച് പെൺവാണിഭം നടത്തുന്ന അസം സംഘം തിരുവനന്തപുരത്ത് പിടിയിലായി. അസം പോലീസാണ് 9 പുരുഷന്മാരെയും 9 സ്ത്രീകളെയും കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളായ മുസാഹുൽ ഹഖ്, റബുൾ ഹുസൈൻ എന്നിവരടങ്ങിയ സംഘമാണ് പിടിലായത്.
ഉത്തരേന്ത്യയിൽ നിന്ന് സ്ത്രീകളെ എത്തിച്ച് പെൺവാണിഭം നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 11 ന് മുസാഹുൽ ഹഖ്, റബ്ദുൽ ഹുസൈൻ എന്നിവർക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പോലീസിന് മനസ്സിലായത്. തുടർന്ന് അസം പോലീസ് തിരുവനന്തപുരത്തെത്തി ഷാഡോ പോലീസുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരും പിടിയിലായി. പ്രതികളെ ഉടൻ ആസാമിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.