Follow the News Bengaluru channel on WhatsApp

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിമൂന്ന്     

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വിഷു പിറ്റേന്നാണ് ദേശത്തെ ഉത്സവങ്ങളില്‍ പ്രമുഖമായ അയിലൂര്‍ വേല. അഞ്ചു ഗജവീരന്മാര്‍ നിരക്കുന്ന എഴുന്നെള്ളത്ത്, പഞ്ചവാദ്യം, വെടിക്കെട്ട് തുടങ്ങിയവ മുഖ്യ കാര്യപരിപാടികള്‍ .

ഒരു വേല ദിവസമാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പേരുച്ചരിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഏതോ ഒരു ഹോര്‍മോണ്‍ ശരീരത്തിലും മനസ്സിലും അപഥസഞ്ചാരം നടത്തുന്ന പ്രായം. മകാര പ്രസിദ്ധീകരണങ്ങള്‍ മനസ്സില്‍ സ്വപ്നങ്ങള്‍ വിതയ്ക്കുകയും വിത്തൊന്നും മുളപൊട്ടാതെ പോകുകയും ചെയ്യുന്ന ഒരുമാതിരി പ്രണയ ദാരിദ്ര്യം പിടിപെട്ട കാലം. പഴയ ബോംബയില്‍ നിന്നും ചന്ദ്രേളേച്ചനും കുടുംബവുമൊക്കെ ലീവില്‍ വന്നിട്ടുണ്ട്. മൂപ്പരുടെ കൂടെ ജോലിചെയ്യുന്ന ചീതാവ് കാരന്‍ ആപ്പീസറും കുടുംബവും വേല കാണാന്‍ വീട്ടില്‍ വരുന്നുണ്ടെന്നു തലേ ദിവസത്തെ അന്തിചര്‍ച്ചയില്‍ പറയുന്നതുകേട്ടു. അവര്‍ക്കു എന്റെ പ്രായത്തിലുള്ള ഒരു മകളും താഴെ അഞ്ചു വയസ്സുള്ള മോണ്‍സ്റ്ററും ആണെന്ന് കേട്ടപ്പോള്‍ മുതല്‍ മനസ്സില്‍ അമ്പലത്തിലെ കൊട്ടുകാരന്‍ ചുക്രന്‍ ചെട്ടിയാരുടെ തകിലടി തുടങ്ങി.

ആകെയുള്ള നാലു ജോഡി കുപ്പായങ്ങളില്‍ ഏറ്റവും മുന്തിയതെടുത്തു ചുളിവ് തീര്‍ക്കാന്‍ കോസറിക്കടിയില്‍ വെച്ചു. അയിലൂര്‍ സ്‌കൂളിലെ സഹപാഠിനികളായിരുന്ന എഴുത്തശ്ശി കുട്ടിയും വാരസ്യാര് കുട്ടിയും അല്ലാതെ ദേശത്തു വേറെ സുന്ദരിക്കുട്ടികളെ കുഞ്ചു വാര്യര്‌ടെ കടയിലെ മഷി മുഴുവനും ഇട്ടുനോക്കിയിട്ടും അന്നും ഇന്നും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പട്ടണപരിഷ്‌ക്കാരി ബോംബെ വാലിയെ കാണാന്‍ മനസ്സു് വെമ്പി നിന്ന് കുംഭമാസ നിലാവായി.വിഷു രാത്രി ഓ. എന്‍. വി കവിതയിലെ പോലെ ഒട്ടുമുറങ്ങാത്തോരുത്രാട രാവായി മാറി. ആ പൂനിലാ രാവിലാണ് ഒന്നു മോങ്ങാനായി ശുനകന്‍ ബാബു തോട്ടത്തില്‍ പോയതും തെങ്ങിന്‍ ചോട്ടിലിരുന്നു മോങ്ങുമ്പോള്‍ തലയില്‍ തേങ്ങ വീണ് വട്ടായതും. വീട്ടുമുറ്റത്തിരുന്നു ഓലിയിട്ടാല്‍ മുത്തശ്ശന്റെ വടി കൊണ്ടുള്ള ഏറു കിട്ടുമെന്ന് പേടിച്ചാണവെ തോട്ടത്തിലേക്ക് പോയത്. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ പ്രമാണം.

അങ്ങിനെ ആ വേലദിനം വന്നെത്തി. വൈകീട്ട് കുളികഴിഞ്ഞു കുപ്പായമിടുമ്പോള്‍ തന്നെ ബോംബേക്കാര്‍ എഴുന്നെള്ളി. പൂമുഖത്തു നിന്നും മമ്മി ഡാഡി കിളിമൊഴികള്‍ കേട്ടുതുടങ്ങി. ട്രൗസര്‍
കേറ്റി എം. ജി. ആര്‍ സ്‌റ്റൈലില്‍ തലമുടിയില്‍ കുരുവികൂടെല്ലാം ഉണ്ടാക്കി ട്രൗസര്‍ പോക്കറ്റില്‍ കൈകള്‍ കുത്തി കണ്ണാടിയില്‍ ഒന്നും കൂടി നോക്കി തൃപ്തി വരുത്തി. അപ്പോള്‍ വേറൊരു അപകടം.

രണ്ടു ദിവസം മുന്‍പ് വിഷുക്കാലത്തെ സ്ഥിരം പലഹാരമായ മനോഹരം ഭരണിയില്‍ നിന്നും പോക്കെറ്റിലേക്കു ഷണ്ട് ചെയ്തത് തിന്നാന്‍ മറന്നിരുന്നു. ട്രൗസര്‍ തിരുമ്പിയപ്പോള്‍
കുഴമ്പുരൂപത്തിലായ അവനിലേക്കാണ് കൈകള്‍ പൂന്തിയത് .ചെറിയൊരു നാറ്റവും.വേറെ ടൗസറുമിട്ടു വരുമ്പോഴേക്കും വന്നവര്‍ കാപ്പികുടി കഴിഞ്ഞു ഉമ്മറത്തെത്തി. വേല കാണാന്‍ ഇട്ട ബെഞ്ചില്‍ ആസനസ്ഥരായിരുന്നു. ശിഷ്യന്‍ കേശവന്‍ വന്നു മന്നത്തേക്ക് വിളിച്ചപ്പോള്‍ കിളിയെ കാണാനുള്ള ആകാംക്ഷയില്‍ ക്ഷണം നിരസിച്ചിരുന്നു. കുട്ടപ്പനായി വന്നു കിളിയെ തിരഞ്ഞു. മനസ്സില്‍ ആകാംക്ഷയുടെ ഉടുക്കുകൊട്ട് . അപ്പോള്‍ മമ്മിയുടെ അടുത്തിരിക്കുന്ന മഞ്ഞപ്പാവാടക്കാരി കാക്കക്കറുമ്പി അടുത്ത് നില്‍ക്കുന്ന ബലൂണ്‍ വില്പനക്കാരനെ നോക്കി തനിമ ചോരാത്ത പാലക്കാടന്‍ പ്രോലിറ്റേറിയന്‍ സ്ലാങ്ങില്‍ കര്‍ണകഠോരമായി കരഞ്ഞു.

‘ഡാഡിയെ എയ്ക്കൊരു പൊള്ളം ബാങ്ങി തരീ’ ന്ന് .

കേശവന്റെ ക്ഷണം നിരസിച്ചതിലും അത്രയും നേരത്തെ വേലപ്പറമ്പ് വിശേഷം നഷ്ടപ്പെടുത്തിയതിലും പശ്ചാത്താപ വിവശനായി കോലം വയ്ക്കപ്പെടുമ്പോള്‍ മേലേമ്പാട്ടമ്മ നായരോട് പറയുമ്പോലെ ‘അതേപ്പോ’ ന്നു മനസ്സില്‍ പറഞ്ഞു
നേരെ മന്നത്തേക്കു കിട്ടാവുന്ന സ്പീഡില്‍ വെച്ചടിച്ചു.

കഥാകാലക്ഷേപാനന്തരം ഡ്രൈവര്‍ ശശി പറഞ്ഞത് ഡാഡി മാത്രമാണ് ബോംബെയിലുള്ളതെന്നും കറുമ്പിയും മോണ്‍സ്റ്ററും മമ്മി തള്ളയും ചീതാവില്‍ സ്ഥിരതാമസമാണെന്നും.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട്   -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.