ബസിന് വേഗത കുറച്ചെന്നാരോപിച്ച് ബി.എം.ടി.സി ഡ്രൈവറെ മര്‍ദിച്ചു

ബെംഗളൂരു: ബസ് വേഗത കുറച്ചെന്ന് ആരോപിച്ച് ബി.എം.ടി.സി ഡ്രൈവറെ മര്‍ദിച്ചു. ബനശങ്കരി ജംഗ്ഷനിലാണ് സംഭവം. ബസിന് പിന്നാലെ എത്തിയ വാഹനത്തിന്റെ ഡ്രൈവറാണ് മര്‍ദിച്ചത്. ദീപാഞ്ജലി നഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എസ്.പി ചന്നപ്പക്കാണ് (47) ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റത്. വിജയനഗര്‍ ഭാഗത്തേക്ക് പോകാനായി വലതുഭാഗത്തേക്ക് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ബസ് ഡ്രൈവര്‍. റോഡില്‍ വാഹന തിരക്കുള്ളതിനാല്‍ വേഗത കുറച്ചായിരുന്നു ബസ് ഓടിച്ചിരുന്നത്. ഈ സമയം പിറകിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വന്ന് ഇരുമ്പുവടി കൊണ്ടു ചന്നപ്പയുടെ കൈക്ക് അടിക്കുകയായിരുന്നു.

ഇരുവരും വഴക്ക് ആരംഭിച്ചതോടെ ബസിലെ യാത്രക്കാരും മറ്റു വാഹനങ്ങളില്‍ ഉള്ളവരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ബസുമായി തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലെത്തിയ ചന്നപ്പയെ പിന്‍തുടര്‍ന്ന് വന്ന വാഹന ഡ്രൈവറും സഹായിയും വീണ്ടും മര്‍ദിക്കുകയായിരുന്നു. ചന്നപ്പയുടെ പരാതിയില്‍ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy