Follow the News Bengaluru channel on WhatsApp

മാസ്‌ക് നിര്‍ബന്ധമല്ല, വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും റദ്ദാക്കി യുകെ

ലണ്ടന്‍ : പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ പിന്‍വലിച്ചു. ഇന്നു മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. പൊതു പരിപാടികള്‍ നടത്താം. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യാം. കോവിഡ് കേസുകള്‍ 50000 മുകളില്‍ നില്‍ക്കുമ്പോഴാണ് ബ്രിട്ടന്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്നത്. ഇതിനെ പ്രതിപക്ഷം എതിര്‍ത്തിട്ടുണ്ട്.

നിശാക്ലബ്ബുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വര്‍ക് ഫ്രം ഹോമും ഒഴിവാക്കി. സ്റ്റേഡിയങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമാതീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കി. ഭൂരിഭാഗം പേരും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിനാല്‍ ഇനി രോഗവ്യാപനം കുറയുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

മുന്‍കരുതല്‍ സ്വീകരിക്കാതെ വ്യാപകഇളവുകള്‍ നല്‍കിയതിനെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പെട്ടെന്ന് വാക്‌സിന്‍ എടുക്കണവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

keywords:

The mask is not mandatory and the work-from-home system has been abolished in the UK

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.