Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണത്തില്‍ വര്‍ധന

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും നഗരത്തില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ കൂടുന്നു. ജൂലായ് 1ന് നഗരത്തില്‍ 44 മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജൂലൈ പതിനെട്ടാകുമ്പോഴേക്കും അത് 60 ആയി ഉയര്‍ന്നു. ബൊമ്മനഹള്ളിയിലാണ് ഏറ്റവും കൂടുതല്‍ മൈക്രോ കണ്ടെയ്‌മെന്റു സോണുകള്‍ ഉള്ളത്. മഹാദേവപുരയാണ് രണ്ടാം സ്ഥാനത്ത്.

കോവിഡ് രണ്ടാംതരംഗം ആരംഭിച്ചതു മുതല്‍ 613 മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ നഗരത്തിലുണ്ടായിരുന്നു. അവയില്‍ 555 പ്രദേശത്തെ കണ്ടെയ്‌മെന്റ് സോണില്‍ നിന്നു ഒഴിവാക്കുകയും ചെയ്തിരുന്നു. കണ്ടെയ്‌മെന്റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം കര്‍ശനമാക്കുന്നതിനാലാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നത്. മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ കൂടുന്നതില്‍ പരിഭ്രാന്തി വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരിലാണ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ കൂടുതല്‍ പോസറ്റീവ് കേസുകളുള്ള മേഖല: ബൊമ്മനഹള്ളി-712, മഹാദേവപുര-664, ഈസ്റ്റ് സോണ്‍-547, സൗത്ത് സോണ്‍-430, ആര്‍ആര്‍ നഗര്‍-417, യെലഹങ്ക-397, വെസ്റ്റ് സോണ്‍-347.

ബോമ്മനഹള്ളി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയത്, 1,20,853, മഹാദേവപുര 99,492, വെസ്റ്റ് സോണ്‍ 90,059, ഈസ്റ്റ് സോണ്‍ 85,969 ടെസ്റ്റുകള്‍, സൗത്ത് സോണ്‍ 77,303, യെലഹങ്ക 59,195 ടെസ്റ്റുകള്‍, ദസരഹള്ളി 21,046 ടെസ്റ്റുകള്‍.

ഏരിയ തിരിച്ചുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ബോമ്മനഹള്ളി -15
മഹാദേവപുര- 12
ഈസ്റ്റ് സോണ്‍ -09
ദശരഹള്ളി -08
യെലഹങ്ക -05
RR നഗര്‍ -04
വെസ്റ്റ് സോണ്‍ -04
സൗത്ത് സോണ്‍ -03


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.