Follow the News Bengaluru channel on WhatsApp

രണ്ടാം വര്‍ഷ പി.യു ഫലം പ്രഖ്യാപിച്ചു; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജയം

ബെംഗളൂരു: സംസ്ഥാനത്തെ രണ്ടാം വര്‍ഷ പി.യു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മുന്‍ വര്‍ഷത്തെ മാര്‍ക്കുകള്‍ കണക്കാക്കി വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലും ഒന്നാം വര്‍ഷ പി.യു പരീക്ഷയിലും ലഭിച്ച മാര്‍ക്ക് കണക്കായിയാണ് രണ്ടാം വര്‍ഷ പി യു വിന്റെ മാര്‍ക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്ക് ലിസ്റ്റുകളുടെ ഔദ്യോഗിക പ്രകാശനം വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ നടത്തി. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികളും തുടര്‍ പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 6, 66,497 വിദ്യാര്‍ഥികളാണ് ഇത്തവണ രണ്ടാം വര്‍ഷ പി.യു പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്.

2239 വിദ്യാര്‍ഥികള്‍ക്ക് 600-ല്‍ 600 മാര്‍ക്ക് ലഭിച്ചു. 95628 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. 3,55,078 വിദ്യാര്‍ഥികള്‍ ഫസ്റ്റ് ക്ലാസും 1,47,055 വിദ്യാര്‍ഥികള്‍ സെക്കന്‍ഡ് ക്ലാസും നേടി.

കോവിഡ് സാഹചര്യത്തില്‍ പരീക്ഷ ഒഴിവാക്കിയതിനാല്‍ രണ്ടാം വര്‍ഷ പി.യു പരീക്ഷകള്‍ സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശമനുസരിച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിന്റെ 45 ശതമാനവും ഒന്നാം വര്‍ഷ പി.യു സി പരീക്ഷയുടെ മാര്‍ക്കിന്റെ 45 ശതമാനവും രണ്ടാം വര്‍ഷ പി.യു തുടര്‍മൂല്യനിര്‍ണയ മാര്‍ക്കിന്റെ പത്തു ശതമാനം എന്നിവ ചേര്‍ത്താണ് മാര്‍ക്കുകള്‍ നിശ്ചയിച്ചത്.

മാര്‍ക്കില്‍ തൃപ്തരല്ലാത്തവര്‍ക്ക് ഓഗസ്റ്റില്‍ പ്രത്യേക പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 19 നും സെപ്തംബര്‍ മൂന്നിനും ഇടയിലാണ് പരീക്ഷയെന്നും ജൂലൈ 30 വരെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.