Follow the News Bengaluru channel on WhatsApp

പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എന്ന പേരില്‍ ധനമിടപാട് സ്ഥാപനത്തില്‍ നിന്ന് 2.6 ലക്ഷം രൂപയും വാങ്ങി അമ്മയും മകനും മുങ്ങി

ബെംഗളുരു: പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനെന്ന പേരില്‍ അമ്മയും മകനും നഗരത്തിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍ നിന്നും 2.6 ലക്ഷം രൂപ വാങ്ങി മുങ്ങിയതായി പരാതി. ബെംഗളൂരു ബ്യാദരഹള്ളിയില്‍ ജൂലൈ 17 നാണ് സംഭവം.

ഹിന്ദുസ്ഥാന്‍ ഗോള്‍ഡ് കമ്പനിയിലെ എക്‌സിക്യൂട്ടീവായ ചന്ദനെ താല്‍ക്കാലിക വായ്പ്ക്കായി വിവേക് എന്ന വ്യക്തി ഫോണില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഇതാണ് തട്ടിപ്പിന് തുടക്കം. തന്റെ മാതാവിന് അവരുടെ കൈവശമുള്ള 120 ഗ്രാം സ്വര്‍ണം വില്‍ക്കണമെന്നുണ്ടെന്നും 6 ലക്ഷത്തോളം വിലവരുന്ന സര്‍ണം ഇപ്പോള്‍ തൊട്ടടുത്തുള്ള പവന്‍ ബ്രോക്കറിന് 2.6 ലക്ഷം രൂപക്ക് പണയപ്പെടുത്തിയിട്ടുണ്ടെന്നും പണയത്തിലുള്ള സ്വര്‍ണം എടുത്ത് വില്‍ക്കാന്‍ പണയത്തുകയായ 2.6 ലക്ഷം രൂപ അനുവദിക്കാമോ എന്നും വിവേക് ചന്ദനോട്  അന്വേഷിച്ചു.

ചന്ദന്‍ തന്റെ മേലധികാരിയായ നിതിനുമായി സംസാരിച്ച പ്രകാരം വിവേക് ആവശ്യപ്പെട്ട തുക അനുവദിക്കാന്‍ ഏര്‍പ്പാടാക്കി. പിറ്റേ ദിവസം ചന്ദന്‍ വിവേകിന്റെ അന്ധ്രഹള്ളിയിലുള്ള വാടക വീട്ടിലെത്തി തുക വിവേകിന്റെ അമ്മയെ ഏല്‍പ്പിച്ചു. അമ്മ പിന്നീട് പണയപ്പെടുത്തിയ സ്വര്‍ണം എടുക്കാനായി പവന്‍ ബ്രോക്കറുടെ അടുത്തേക്ക് പോയി. ചന്ദനും വിവേകും വീട്ടില്‍ അവരെ കാത്തു നിന്നു. ഏറെ നേരം കാത്തുനിന്നിട്ടും അമ്മ തിരിച്ചുവരുന്നത് കാണാത്തത്തിനാല്‍ വിവേക് അമ്മയെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ കിട്ടാത്തതിനാല്‍ പിന്നീട് ചന്ദനോട് വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ ശേഷം അമ്മയെ കൂട്ടി വരാന്‍ പോകുകയും ചെയ്തു. വീട്ടില്‍ ഏറെ നേരം കാത്തിരുന്ന ശേഷം ചന്ദന്‍ വിവേകിനെ ഫോണില്‍ വിളിച്ചെങ്കിലും വിവേക് ഫോണ്‍ കോള്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് വിവേക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ സംശയം തോന്നിയതിനാല്‍ മേലധികാരിയെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരും താമസിക്കുന്ന വാടക വീട്ടില്‍ എത്തി പരിശോധന നടത്തുകയും വീട്ടുടമസ്ഥനോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. കുറച്ച് ദിവസം മുമ്പാണ് അമ്മയും മകനും തൻ്റെ കെട്ടിടത്തിൽ താമസം തുടങ്ങിയതെന്നും എന്നാൽ ലീസ് തുകയോ വാടക അഡ്വാൻസോ ഇതുവരെ നൽകിയിട്ടില്ലെന്നും വീട്ടുടമ പോലീസിനോട് പറഞ്ഞു.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അമ്മയേയും മകനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.