Follow the News Bengaluru channel on WhatsApp

സഡൻ ബ്രേക്കിട്ട ബസിൽ നിന്നും പുറത്ത് വീണ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

 

ബെംഗളൂരു: അച്ഛമ്മക്കും ഇളയച്ഛനുമൊപ്പം റോഡരികിലെ കാഴ്ച്ചകള്‍ കണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആറ് വയസുകാരിക്ക് ഡ്രൈവറുടെ അശ്രദ്ധമൂലം ദാരുണ മരണം. മാഗഡി ടൗണിനടുത്ത് ഹൊന്നാപുര തടാകത്തിന് സമീപമാണ് ഹൃദയഭേദകമായ അപകടം നടന്നത്. ബെംഗളൂരുവിലെ വസ്ത്ര നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ കുമാറിന്റെയും ജ്യോതികയുടേയും ഏകമകളായ ജ്യോതികയാണ് മരിച്ചത്.

തുമകുരു ജില്ലയിലെ കുനിഗല്‍ ഉജിനി സ്വദേശികളായ കുമാറും ജ്യോതിയും ബെംഗളൂരുവിലെ രാജഗോപാല്‍ നഗറിലായിരുന്നു താമസം. കുമാറിന്റെ അമ്മ ഗൗരമ്മക്കും സഹോദരന്‍ യോഗേഷിനും ഒപ്പം തുംകൂരിലെ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു കുട്ടി. ഇവര്‍ സഞ്ചരിച്ച സ്വകാര്യ ബസിന്റെ ഏറ്റവും മുന്‍വശത്തായിരുന്നു മൂവരും ഇരുന്നത്. മുന്‍വശത്തുള്ള വിന്‍ഡ് ഗ്ലാസിന് താഴെ ഭാഗത്തുള്ള ഡാഷ് ബോര്‍ഡിലായിരുന്നു കാഴ്ചകള്‍ കണ്ട് കുട്ടി ഇരുന്നത്. ബസ് മാഗഡി ഭാഗത്തേക്ക് യാത്ര തുടരവെ ബസിന്റെ മുന്‍വശത്തുള്ള ഗ്ലാസ് അടര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു. ഇതോടെ കുട്ടി പൊടുന്നനെ ബസ് നിര്‍ത്തിയതിന്റെ ആഘാതത്തില്‍ ബസില്‍ നിന്നും ബസിന്റെ മുന്‍ഭാഗത്തേക്ക് തെറിച്ചു വീഴുകയും വീണ്ടും മുന്നോട്ടു നീങ്ങിയ ബസിന്റെ മുന്‍ ചക്രങ്ങളില്‍പ്പെട്ട് മരിക്കുകയുമായിരുന്നു.

മാഗഡി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഗുണനിലവാരവും ഉറപ്പുമില്ലാത്ത ഗ്ലാസ് ആണ് ബസിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധക്ക് പോലീസ് കേസെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.