Follow the News Bengaluru channel on WhatsApp

കാലവര്‍ഷം ശക്തമായി; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ വെള്ളിയാഴ്ച അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ച വൈകിട്ട് വരെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബീദര്‍, കലബുര്‍ഗി, ബാഗല്‍കോട്ട്, വിജയപുര, ബെളഗാവി, ധാര്‍വാഡ്, ഹവേരി, ഗദക്, കൊപ്പാള്‍, യാദ്ഗിര്‍, റായിച്ചുരു, ബെല്ലാരി എന്നീ ജില്ലകളിലും ഈ മാസം 27 വരെ ശക്തമായ മഴയും 30 – 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുമെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.

കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബീദറില്‍ വീടിന്റെ ചുവരിടിഞ്ഞ് യുവതി മരിച്ചു. ഹുംനബാദ് സ്വദേശി പാര്‍വതി വാജി നാഥ (33)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. വിജയനഗരയിലെ ഹാരപ്പനഹള്ളിയിലും വീടിന്റെ ചുവരിടിഞ്ഞ് പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കനത്ത മഴയിലും കാറ്റിലുമുണ്ടായ മലയിടിച്ചലില്‍ സക്ലേഷ്പുരയിലെ ഷിരാഡി ഘട്ടില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മര്‍ന്നല്ലിയിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. സക്ലേഷ്പുരയിലെ ഡോനിഗലിനടുത്തുള്ള ദേശീയപാത 75 തകര്‍ന്നു. ബെംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്കുള്ള പ്രധാനപാതയാണിത്. വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടു. പാത വീണ്ടും ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ബെലഗാവിയിലെ നിപ്പാനി, ചിക്കോടി താലൂക്കുകളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കൊപ്പാള്‍, യാദ്ഗിര്‍ ജില്ലകളിലും തുടര്‍ന്ന് പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.