കാശ്മീർ അതിർത്തിയിൽ സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു
ജമ്മു കാശ്മീർ അതിർത്തിയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. ജമ്മുവിലെ അഖനൂർ ഏരിയയിൽ അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ മാറിയാണ് ഡ്രോൺ പോലീസ് വെടിവെച്ചിട്ടതെന്നാണ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ദിവസമായ ഓഗസ്റ്റ് 5-ന് ഭീകരാക്രമണ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച സത്വാരി പ്രദേശത്തും സമാനമായ രീതിയിൽ ഡ്രോൺ വെടിവെച്ചിട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്ത് നിന്ന് കാശ്മീരിലെ ഭീകരർക്കായി ഡ്രോൺ വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് അതിർത്തിയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്. ജൂൺ 27ന് ജമ്മു എയർബേസിന് നേരെ നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നാലെ കഴിഞ്ഞ ഒരുമാസത്തിനിടക്ക് നിരവധി തവണ ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.