Follow the News Bengaluru channel on WhatsApp

ഒളിമ്പിക്‌സ് വിശ്വകായിക മേളക്ക് ഇന്ന് തിരിതെളിയും

ടോക്കിയോ: കോവിഡ് മഹാമാരി പടര്‍ത്തിയ ആശങ്കക്കിയിടയിലും പ്രതീക്ഷ പകര്‍ന്ന് ലോക കായിക മാമാങ്കത്തിന് ടോക്കിയോവില്‍ ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം 4.30 മുതല്‍ ഒളിമ്പിക്‌സ് മത്സരം ആരംഭിക്കും. സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനാനുമതി ഇല്ല എന്നതാണ് 32 മത് ലോക ഒളിമ്പിക്‌സിന്റെ പ്രഭ കെടുത്തുന്നത്. അതേ സമയം ആരവങ്ങളും ആവേശങ്ങളും ടെലിവിഷന്‍ സ്‌ക്രീനിലൂടെ സാധ്യമാക്കാമെന്നാണ് സംഘാടകരായ അന്തരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രതീക്ഷിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാത്ത ആദ്യ ഒളിമ്പ്ക്‌സു കൂടിയാണ് ഇത്തവണത്തേത്.

2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. ലോകമഹായുദ്ധങ്ങള്‍ കാരണം ഒളിമ്പിക്‌സ് ഉപേക്ഷിച്ചിരുന്നുവെങ്കിലും 125 വര്‍ഷത്തെ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് മേള മാറ്റി വെച്ചത്.

ഉദ്ഘാടന ചടങ്ങില്‍ ആയിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവേല്‍ മക്രോണ്‍, അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോവില്‍ എത്തിയിരിക്കുന്നത്. 18 ഇനങ്ങളിലായി 127 കായിക താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങും. മേരി കോം, മന്‍പ്രീത് സിംഗ് എന്നിവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യക്കായി പതാക വഹിക്കുന്നത്. പതിനേഴു ദിവസം നീളുന്ന കായിക മാമാങ്കത്തിന് ഓഗസ്റ്റ് എട്ടിന് തിരി താഴും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.