Follow the News Bengaluru channel on WhatsApp

കോവിഡാനന്തര ചികിത്സയും കര്‍ക്കടകമാസ പരിപാലനവും ആയുര്‍വേദത്തില്‍; വെബിനാര്‍ ഇന്ന് 

ബെംഗളൂരു: കോട്ടക്കല്‍ ആര്യവൈദ്യശാല ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ സഹകരണത്തോടെ കോവിഡാനന്തര ചികിത്സയും കര്‍ക്കടകമാസ പരിപാലനവും ആയുര്‍വേദത്തില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 6.30 വരെ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും.

ബാംഗ്ലൂര്‍ കേരള സമാജം അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ വെബിനാറില്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ കസ്റ്റംസ് കമീഷണര്‍ ഗോപകുമാര്‍ ഐ.ആര്‍.എസ്, കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി. സി. ഗോപാലപിള്ള എന്നിവര്‍ ഉദ്ഘാടന പ്രസംഗം നടത്തും. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയർ ആമുഖ പ്രഭാഷണം നടത്തും.

കോവിഡാനന്തര മുന്‍കരുതലുകള്‍ ആയുര്‍വേദത്തില്‍ എന്ന വിഷയത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. കെ.വി. രാജഗോപാലന്‍ സംസാരിക്കും. തുടര്‍ന്ന് കര്‍ക്കടകമാസ ചികിത്സ എന്ന വിഷയത്തില്‍ എറണാകുളം ആര്യവൈദ്യശാലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. എം.യു. വാര്യര്‍ സംസാരിക്കും. വെബിനാറില്‍ പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വിഷയം അവതരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ ഉത്തരം നല്കും. കോട്ടക്കല്‍ ആര്യ വൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ. കെ. മുരളീധരന്‍ മോഡറേറ്ററാകും.
കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവര്‍ സംസാരിക്കും.

വെബിനാറില്‍ പങ്കെടുക്കാനുള്ള ലിങ്ക്: https://zoom.us/j/98418404628?pwd=alB5em9rWFpqUTV6M08veWorMGc2dz09
Meeting ID: 984 1840 4628
Passcode: 2021

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.