Follow the News Bengaluru channel on WhatsApp

ജോഗ് വെള്ളച്ചാട്ടം കാണാൻ പ്രത്യേക ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ജോഗ് വെള്ളച്ചാട്ടം കാണാൻ പോകുന്നവർക്ക് പ്രത്യേക ടൂർ പാക്കേജ് ഏർപ്പെടുത്തി കർണാടക ആർ.ടി.സി. 30 സീറ്റുകളുള്ള നോൺ എ.സി. ബസ് സർവീസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് സ്പെഷ്യൽ പാക്കേജ് എന്ന രീതിയിൽ ഒരു ടൂർ പാക്കേജ് കെ എസ് ആർ ടി സി ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാത്രി 10.30 ന് ആദ്യ സർവീസ് ആരംഭിച്ചു.

2011 രൂപയാണ് പാക്കേജ് നിരക്ക്. കുട്ടികൾക്ക് 1800 രൂപയാണ്. പുലർച്ചെ 5.30 ന് ബസ് ശിവമോഗയിലെ സാഗരയിലെത്തും. തുടർന്ന് സഞ്ചാരികൾക്ക് ഹോട്ടൽ മുറികളിൽ വിശ്രമിക്കാം. ഇവിടെ നിന്ന് പിന്നീട് പുലർച്ചെ 5.30-ന് ബസ് ശിവമൊഗയിലെ സാഗറിലെത്തും. തുടർന്ന് സഞ്ചാരികൾക്ക് ഹോട്ടൽമുറികളിലെത്തി വിശ്രമിക്കാം. ഇവിടുന്ന് സഞ്ചാരികളെ വരദഹള്ളിയിലെ ശ്രീധര ആശ്രമം, വരദമൂല, ഇക്കേരി, കെലഡി, ജോഗ് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കു കൊണ്ടുപോകും. ഉച്ചഭക്ഷണം നഗരത്തിലെ ഹോട്ടലിൽനിന്ന് നൽകും. വൈകീട്ട് ഷോപ്പിങ്ങിന് സമയമുണ്ടാകും. തുടർന്ന് സാഗറിൽനിന്ന് ബെംഗളൂരുവിലേക്ക് ബസ് മടക്കയാത്ര ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ വാരാന്ത്യങ്ങളിൽ മാത്രമാണ് സർവീസുള്ളത്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ കൂടുതൽദിവസങ്ങളിൽ സർവീസ് നടത്താനാണ് കർണാടക ആർ.ടി.സി.ലക്ഷ്യമിടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.