Follow the News Bengaluru channel on WhatsApp

എസ്.എസ്.എല്‍.സി ഫലം ആഗസ്റ്റ് പത്തിനുള്ളില്‍

ബെംഗളൂരു: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ആഗസ്റ്റ് പത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ഒന്നാം വര്‍ഷ പി.യു.സി പ്രവേശനം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫലം അധികം വൈകിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. 2021-2022 അധ്യയന വര്‍ഷത്തിലെ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്‌കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ആഗസ്റ്റ് രണ്ടിന് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യത്തില്‍ ഇത്തവണ രണ്ട് ദിവസങ്ങളിലായാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടത്തിയത്. ഒ.എം.ആര്‍ രീതിയില്‍ നടന്ന പരീക്ഷയായതിനാല്‍ മൂല്യനിര്‍ണയത്തില്‍ കാലതാമസമുണ്ടാകില്ലെന്ന് കര്‍ണാടക ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയുടെ ഉത്തര സൂചികകൾ പരീക്ഷാ അതോറിറ്റി വ്യാഴാഴ്ചയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 8.5 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.