Follow the News Bengaluru channel on WhatsApp

സി.ഐ.എസ്.സി.ഇ 10, 12 ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) പത്ത് (ഐ.സി.എസ്.ഇ), പന്ത്രണ്ട് (ഐ.എസ്.സി) ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.86 ശതമാനവും പേര്‍ വിജയം നേടി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയത്.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലെ ഇരുപരീക്ഷകളിലും 100 ശതമാനം വിജയം കൈവരിച്ചു. കേരളത്തില്‍ പത്താം ക്ലാസില്‍ 100 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.96 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷയില്‍ 100 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.95 ശതമാനവും വിജയം നേടി.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണ മെറിറ്റ് ലിസ്റ്റ് ഉണ്ടാകില്ലെന്ന് ബോര്‍ഡ് അറിയിച്ചു. കൂടാതെ പേപ്പര്‍ മൂല്യനിര്‍ണയത്തിനുള്ള അവസരവും ഇത്തവണ ഉണ്ടാകില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.