Follow the News Bengaluru channel on WhatsApp

അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; ബെംഗളൂരുവില്‍ പിടിയിലായ ഇബ്രാഹിമിന് സമാനമായ കോഴിക്കോട് കേസിലും ബന്ധമെന്ന് പോലീസ്

ബെംഗളൂരു: അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിനെ സമാനമായ കേസില്‍ ചോദ്യം ചെയ്യാനായി കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിലേയും കോഴിക്കോട്ടേയും അനധികൃത എക്‌സ്‌ചേഞ്ചുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ഇബ്രാഹിം ആണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ബെംഗളൂരു കേസില്‍ പരപ്പന അഗ്രഹാര ജയിലിലായിരുന്ന ഇബ്രാഹിമിനെ ഇന്നലെ രാവിലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കേസ് അന്വേഷിക്കുന്ന സിറ്റി സി ബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഉടന്‍ അപേക്ഷ നല്‍കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അനധികൃത എക്‌സേഞ്ചുകളുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സി.ബ്രാഞ്ച് കരുതുന്നത്.

ഇബ്രാഹിമിനെ അടക്കം പ്രതി ചേര്‍ത്താണ് പോലീസ് കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്. 2007-ല്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ഇയാളുടെ പേരില്‍ കേസുകളുണ്ട്. ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ അനധികൃത എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഇക്കഴിഞ്ഞ ജൂണിലാണ് ഇബ്രാഹിം അടക്കമുള്ള അഞ്ചംഗ സംഘത്തെ തീവ്രവാദ വിരുദ്ധ സെല്‍ പിടികൂടിയത്. വിദേശ കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്റ് കണക്ഷനുകളിലൂടെ സ്വീകരിച്ച് മൊബൈല്‍ കോളുകളാക്കി മാറ്റുന്ന 20 ഓളം ഉപകരണങ്ങള്‍ ബെംഗളൂരുവിന്റെ ഏഴ് ഇടങ്ങളില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് ഇതേ കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നാണ് ബെംഗളൂരു സംഘവുമായുള്ള ബന്ധം വ്യക്തമായത്. ബെംഗളൂരുവിലേയും കോഴിക്കോട്ടേയും യന്ത്രങ്ങള്‍ വാങ്ങിയത് ഒരേ സ്ഥലത്തു നിന്നാണ് എന്ന് പോലീസ് സ്ഥീരീകരിച്ചിട്ടുണ്ട്.

ജൂലൈ രണ്ടിനാണ് കോഴിക്കോട് ജില്ലയിലെ ഏഴിടത്ത് സ്ഥാപിക്കപ്പെട്ട അനധികൃത ടെലഫോൺ എക്സ് ചേഞ്ചുകൾ പോലീസ് കണ്ടെത്തിയത്. 713 ഓളം സിമ്മുകളും മറ്റു ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ കൊളത്തറ സ്വദേശിയായ ജുറൈസ് അറസ്റ്റിലായിരുന്നു. കേസിൽ പ്രതികളായ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.