Follow the News Bengaluru channel on WhatsApp

കർണാടകയിൽ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 10 ആയി; മുഖ്യമന്ത്രി ബെളഗാവിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു 

ബെംഗളൂരു: സംസ്ഥാനത്ത് കാലവർഷക്കെടുതികളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 11 ജില്ലകളെയാണ് പേമാരി സാരമായി ബാധിച്ചത്. ബെളഗാവി, ശിവമോഗ, ധാർവാഡ്, ഉത്തര കന്നഡ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. നിരവധി വീടുകൾ തകർന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഏക്കർ കണക്കിന് കൃഷി നശിച്ചു.

സംസ്ഥാനത്തെ 237 ദുരിതാശ്വാസ ക്യാമ്പുകളിലായി 22, 417 പേരെ പുനരധിവസിച്ചതായി സംസ്ഥാന റവന്യൂ മന്ത്രിയും കർണാടക ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനുമായ ആർ അശോക് പറഞ്ഞു.45 താലൂക്കുകളിലായി 36498 പേർ മഴയുടെ കെടുതികളിൽപ്പെട്ടതായും 10 പേർ മരിച്ചതായും രണ്ട് പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു. 59000 ഹെക്ടർ കാർഷികവിളകളും 2000 ഓളം വരുന്ന ഭക്ഷ്യ വിളകളും വടക്കൻ കർണാടകയിലെ പ്രളയത്തിൽ നശിച്ചതായും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം കനത്ത നാശനഷ്ടം വിതച്ച ബെളഗാവിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി. ഉപമുഖ്യമന്ത്രിയും ബെളഗാവിയുടെ ചുമതലയുമുള്ള ഗോവിന്ദ് കജ്രോൾ, ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, റവന്യൂ മന്ത്രി ആർ അശോക, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു

തെക്ക് വടക്കൻ കാലവർഷം വരും ദിവസങ്ങളിൽ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.