Follow the News Bengaluru channel on WhatsApp

ഒരു ദുബായ് കത്തിന്റെ കഥ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിനാല്      

ഒരു ദുബായ് കത്തിന്റെ കഥ

സംഭവം നടന്നിട്ട് ഏകദേശം അരനൂറ്റാണ്ടായിക്കാണുമെന്നാണ് ഊഹം. നാട്ടുകാര്‍ തോശ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന രാശപ്പന്‍ ദുബായില്‍ പോയിട്ട് നാലു വര്‍ഷം കഴിഞ്ഞ കാലം.

കഴിഞ്ഞ വര്‍ഷത്തെ ലീവില്‍ വന്നപ്പോള്‍ കൊണ്ടുവന്ന സ്‌കോച്ചിന്റെ രുചി അച്ഛന്‍ ചുക്രന്‍ ചെട്ടിയാരുടെ നാക്ക് മറന്നു പോയിരുന്നു. അമ്മ വെള്ളച്ചിയുടെ ഫോറിന്‍ സാരികളുടെ നിറവും പളപളപ്പുമൊക്കെ മങ്ങിയും പോയിരുന്നു. അടുത്ത ലീവില്‍ മകന്‍ വരുന്നതുവരെ ഔട്ട് ഓഫ് അയിലൂര്‍ സര്‍കീട്ടെല്ലാം റദ്ദ് ചെയ്തു കണ്ണില്‍ കൊട്ടെണ്ണയും ഒഴിച്ച് കാത്തിരിക്കാന്‍ തുടങ്ങയിട്ടു കാലം കുറെയായി. അന്ന് മൊബൈലും ഇ മെയിലും ഒന്നും അയിലൂര്‍കാര്‍ കേട്ടിട്ടേയില്ല. അത് പോട്ടെ, കാക്കകറുപ്പുള്ള ഐ.ടി.ഐ മുദ്രയുള്ള ഉരുപ്പടി പോലും അയിലൂരിന്റെ പരിഷ്‌കാര ഭൂമികയില്‍ കാലുകുത്തിയിട്ടില്ല. ചുക്രസന്ദേശങ്ങളും തിരിച്ചുള്ള തോശ ലേഖനങ്ങളും ഇന്‍ലന്‍ഡിന്റെ ഏട്ടന്‍ എന്നറിയപ്പെട്ടിരുന്ന ഏറോഗ്രാം വഴിയായിരുന്നു ട്രാന്‍സ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്.

‘ന്റെ പ്രിയപ്പെട്ട ങ്ങള്‍ക്ക് ങ്ങളടെ കരളായ ഞാന്‍ എഴുതുന്നത്’ എന്ന് തുടങ്ങുന്ന ഹൃദയരഹസ്യങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പങ്കുവെച്ച ക്ലാസിക് പ്രണയ ലേഖനങ്ങളുടെ തറ പറ എഴുതി പഠിച്ചിരുന്നത് ഈ ഗ്രാമിലാണവെ. എഴുത്തിലെ ഉള്ളടക്കത്തിന്റെ കനം കാരണം ഇവന്റെ വണ്‍ വേ യാത്രക്ക് തന്നെ ഒരു കോട്ട രാത്രി (ഫോര്‍ട് നൈറ്റ്) വേണമായിരുന്നൂവെ.

രണ്ടു മൂന്ന് മാസമായി കഥാപുരുഷന്റെ ഏറോഗ്രാമും ഡ്രാഫ്റ്റും അയിലൂര്‍ പോസ്റ്റ് ഓഫീസിനോട് ദൂയി പറഞ്ഞപ്പോള്‍ ചുക്ര വെള്ളച്ചി ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങി. ആ വിള്ളലുകളില്‍ കല്ലുകള്‍ കയറിപ്പറ്റി കടിക്കുമ്പോള്‍ വായില്‍ ബാക്കി നിന്ന പല്ലുകള്‍ പൊട്ടി പണ്ടാരമടങ്ങാനും തുടങ്ങി. അമ്പലത്തില്‍ പോയി മോഹനസുന്ദരന്‍ മോങ്ങി പെട്ടിയില്‍ ‘പണം എപ്പോള്‍ കിട്ടുമെടോ’ എന്ന് ചോദിക്കുമ്പോള്‍ വിരസമായി തകിലില്‍ ‘ പ്പൊ കിട്ടും പ്പൊ കിട്ടും’ ന്നു മറുപടി കൊടുത്തുകൊണ്ട് ദിവസങ്ങള്‍ കടപ്പാറ കൊണ്ട് തള്ളി നീക്കുമ്പോഴാണ് അത് സംഭവിച്ചത്.

മൂന്നു മാസത്തെ ഗ്യാപ്പിനു ശേഷം ഒരു ഏറോഗ്രാം ദുബായില്‍ നിന്നും നേരിട്ട് ബോംബെ വഴി ഒലവക്കോട്ട് ആര്‍.എം.എസ്സിലും അവിടെ നിന്നും ചുണ്ണാമ്പുതറ, കോട്ടമൈതാനി ചുറ്റി കാക്കൂര്, കൊടുവായൂര്‍ വഴി അയിലൂര്‍ പി. ഓ.യില്‍ ലാന്‍ഡ് ചെയ്ത് രാശേട്ട വശം ചുക്രന്‍ ഗൃഹം പൂകി. സന്തോഷം കൊണ്ട് അദ്ദേഹം അഴിഞ്ഞു വീഴാന്‍ പോയ മുണ്ട് ഒരു കൈ കൊണ്ടും, കടിതം മറുകൈ കൊണ്ട് തലയ്ക്കു മീതെയും പൊക്കിപ്പിടിച്ചു രണ്ടു മിനിറ്റ് ചാടി കളിച്ചു. മാട് മേക്കാന്‍ പോയ വെള്ളച്ചിയെ കൂക്കി വിളിച്ചുവരുത്തി അടുത്തിരുത്തി. സാധനം വക്കും മൊക്കും പൊട്ടാതെ തുറന്നു വായിച്ചു.

സ്ഥിരം സംബോധനക്കു ശേഷം കത്ത് ഇങ്ങനെ തുടര്‍ന്നു. ‘ജോലി ചെയ്യുന്ന കമ്പനി ഉടമസ്ഥന്‍ ഷേക്കിന്റെ വീട്ടില്‍ അലീനയെ പാത്ത പടിയെ അവളെ സൊന്തമാക്കാനുള്ള മോകം വന്താച്ചു്. ഷേക് അപ്പടി ഒരു മോകമിരുന്താല്‍ കൊണ്ടുപൊങ്കോന്നു സൊന്ന പടിയെ വീട്ടുക്കു കൊണ്ടു വന്താച്. അവള്‍ പാക്കര്‍തുക്ക് അഴകാനവള്‍. അതി സുന്ദരി. മൃദു പങ്കജ ലോചിനി. മഞ്ജുഭാഷിണി. മനോലാസിനി. ജനോരഞ്ജിനി. ആഫ്റ്റര്‍ ഓള്‍ അവ്വള്ക്ക് ഇപ്പൊ ഗര്‍പ്പവും ഇരുക്ക്. അടുത്ത മാതം ഡെലിവറി. റൊമ്പ വീക്ക് ആകയാല്‍ നാന്‍ എപ്പോതും പക്കത്തില്‍ വേണം. ഇന്ത വര്‍ഷം ഊരുക്ക് വര മുടിയാത്.
മന്നിച്ചിടുങ്കോ.
പാശമുടന്‍
ഉങ്കള്‍ തോസൈ .’

വായന കഴിഞ്ഞതും ‘എട പാവി, എപ്പഡിഡാ ഉങ്ക പുത്തി ഇപ്പടി കെട്ടുപോച്’ എന്ന് അഞ്ചരകട്ടയില്‍ കാറി കരഞ്ഞു വെള്ളച്ചി ബോധം കെട്ടും ചുക്രന്‍ ബോധം കെടാതെയും നിലം പതിച്ചു.

അന്നേദിവസം ദുബായിലുള്ള രാശപ്പന്റെ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന ഗഡി ചിന്നക്കണ്ണന്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. പാലമൊക്കിലുള്ള വീട്ടിലേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ ശശിയോട് സംഭാഷണ മദ്ധ്യേ രാശപ്പവിശേഷങ്ങളും പറഞ്ഞു. കൂട്ടത്തില്‍ ഫ്‌ലാറ്റിലുള്ള അലീന എന്ന അറബിപ്പൂച്ചയെപ്പറ്റി പരാമര്‍ശിച്ച കാരണം ഗുരുതരമായ മറ്റത്യാഹിതങ്ങളൊന്നും ചുക്ര
ഗൃഹത്തില്‍ സംജാതമായില്ല.

 

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.