Follow the News Bengaluru channel on WhatsApp

മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു; പാലം തകര്‍ന്നു, 9 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം, വീഡിയോ

കിന്നൗര്‍: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് കിന്നൗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് സജു റാം റാണ പറഞ്ഞു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഗ്ല താഴ്വരയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്വരയിലെ ബട്‌സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. മലയിടിഞ്ഞതിനെ തുടര്‍ന്ന് കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

മഴക്കാലമായതിനാൽ ഈ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികൾ പോകരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് വിനോദ സഞ്ചാരികൾ പുറപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ദൃശ്യങ്ങള്‍ കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.