Follow the News Bengaluru channel on WhatsApp

അനധികൃതമായി തങ്ങിയ ശ്രീലങ്കന്‍ വംശജരെ പിടികൂടിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: മംഗളൂരുവില്‍ അനധികൃതമായി തങ്ങിയ 38 ശ്രീലങ്കന്‍ വംശജര്‍ പിടിയിലായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 11 ന് മംഗളൂരുവിലെ അസീസുദ്ധീന്‍ റോഡിലെ രണ്ടു ലോഡ്ജുകളില്‍ സിറ്റി ക്രൈം ബ്രാഞ്ച്, ജില്ലാ സെന്‍ട്രല്‍ സബ് ഡിവിഷന്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഗരത്തില്‍ അനധികൃതമായി തങ്ങുകയായിരുന്ന ശ്രീലങ്കന്‍ വംശജര്‍ പിടിയിലായത്.

തമിഴ് നാട്ടിലെ ഇന്റലിജന്‍സ് വിംഗില്‍ നിന്നുള്ള രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്ന പരിശോധന. ശ്രീലങ്കയില്‍ നിന്നും അനധികൃതമായി ഏജന്റുമാര്‍ വഴി തമിഴ്നാടുവഴി ഇവര്‍ മംഗളൂരുവിലെത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് സംഘടിത റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.