Follow the News Bengaluru channel on WhatsApp

ബിനീഷിൻെറ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയബെഞ്ച് പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിെൻറ പരിഗണനയിൽ വന്നപ്പോഴാണ് ഇക്കാര്യം അഭിഭാഷകൻ ആവശ്യപ്പെട്ടത്. വാദങ്ങളെല്ലാം പഴയബെഞ്ചിൽ ഉന്നയിച്ചതാണെന്നും വീണ്ടും വാദങ്ങളുന്നയിക്കുന്നത് സമയനഷ്ടത്തിനിടയാക്കുമെന്നും ബിനീഷിനുവേണ്ടി ഹാജരായ അഡ്വ. ഗുരുകൃഷ്ണകുമാർ വാദിച്ചു.

ഇതോടെ ചീഫ് ജസ്​റ്റിസിനെ സമീപിക്കാന്‍ ഹൈകോടതി ജസ്​റ്റിസ് എം.ജി. ഉമ ബിനീഷിന്റെ അഭിഭാഷകന് നിർദേശം നല്കി. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസിനെ കണ്ട് പഴയബെഞ്ച് പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെടും. കഴിഞ്ഞയാഴ്ചവരെ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാലാണ് കേസ് പുതിയബെഞ്ചിന് വിട്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്​റ്റ് ചെയ്തത്. നവംബര്‍ 11നു ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.