Follow the News Bengaluru channel on WhatsApp

ഭാര്യയുടെ കാമുകന് നേരെ ഭര്‍ത്താവ് വെടിവെച്ചു

കോട്ടയം: ഭാര്യയുടെ കാമുകന് നേരെ ഭര്‍ത്താവ് വെടിവെച്ചു. ഭാര്യക്കൊപ്പം കഴിയുന്ന കാമുകന്റെ വീട്ടിലെത്തിയാണ് ഭര്‍ത്താവ് കാമുകന് നേരെ വെടി വച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. രണ്ടാമത്തെ വെടിയില്‍ കാമുകന്റെ തുടയ്ക്ക് പരുക്കേറ്റു.

ദമ്പതിമാര്‍ വിവാഹമോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ചെങ്ങന്നൂരിലെ കാമുകന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്റെ വീട്ടില്‍ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെയാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്.

യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ ഇയാള്‍ പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കി പോലീസിനെ അറിയിച്ചു. എന്നാല്‍ തനിക്ക് വെടിയേറ്റു എന്നതും ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാല്‍ സംഭവത്തില്‍ ഇതുവരെ കേസെടുത്തില്ലെന്നാണ് പോലീസ് പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.