Follow the News Bengaluru channel on WhatsApp

അര്‍ഹരായ എല്ലാവര്‍ക്കും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. ആറ് കോടിയിലധികം ജനസംഖ്യയില്‍ അര്‍ഹരായ വിഭാഗക്കാര്‍ക്കും, മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് വാക്സിനുകളെ കുറിച്ച് ചിലര്‍ ഭയവും തെറ്റിദ്ധാരണയും പ്രചരിപ്പിക്കുകയാണെന്നും സുധാകര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ആളുകളെ സഹായിക്കുമെന്നും ഇത് അറിയുന്നതിനാല്‍ ആളുകള്‍ ഇപ്പോള്‍ വലിയ തോതില്‍ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയിലുള്ള ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കുന്നത് വഴി സാധ്യമായ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. വരും ദിവസങ്ങളില്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടുമെന്നും, എല്ലാവരും ഉടന്‍ കുത്തിവെപ്പ് നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.