Follow the News Bengaluru channel on WhatsApp

ബസവരാജ് ബൊമ്മൈ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ട ബസവരാജ് ബൊമ്മൈ ബുധനാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. രാജ് ഭവനിലെ ഗ്ലാസ്സ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലി കൊടുക്കും. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ, കേന്ദ്ര നേതാക്കൾ, എം.എൽ.എമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കർണാടകയുടെ ഇരുപത്തിയാറാമത് മുഖ്യമന്ത്രിയായിട്ടാണ് ബസവരാജ് ബൊമ്മൈ ചുമതല എൽക്കുന്നത്.

മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മൈയുടെ മകനാണ് 61 കാരനായ ബസവരാജ്. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബസവരാജ് ബൊമ്മൈ ആഭ്യന്തര മന്ത്രിയായിരുന്നു. നേരത്തെ കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാദള്‍ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 1995-ൽ ജെ.ഡി.എസ്. ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മുഖ്യമന്ത്രി ജെ.എച്ച്. പട്ടേലിന്റെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായി. 1998-ലും 2004-ലും നിയമനിർമാണ കൗൺസിൽ അംഗമായി പ്രവർത്തിച്ചു . 2008-ൽ ബിജെ.പി.യിൽ ചേർന്ന ബൊമ്മൈ ഹാവേരിയിലെ ഷിഗ്ഗൊൺ മണ്ഡലത്തിൽനിന്ന് ജയിച്ചു. എൻജിനിയറിങ് ബിരുദധാരിയാണ്.

ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് ബെംഗളൂരു രാജ് ഭവന്‍ റോഡിലെ കാപിറ്റോള്‍ ഹോട്ടലില്‍ ചേര്‍ന്ന ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്. പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.