Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയമാറ്റങ്ങള്‍ സംഭവിച്ചതോടെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇനിയും വൈകും.
യെദിയൂരുപ്പ മന്ത്രിസഭ പിരിച്ചുവിട്ട പശ്ചാത്തലത്തില്‍ ഇനി പുതിയ മന്ത്രിസഭ അധികാരത്തിലേറി എല്ലാ നടപടിക്രമങ്ങുളും പൂര്‍ത്തിയാകുന്നതോടെ മാത്രമേ തീരുമാനമുണ്ടാകു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഘട്ടംഘട്ടമായി സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാമെന്നാണ് വിദഗ്ധ സമിതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിക്കണമെന്ന് നിര്‍ദേശമുള്ളതായാണ് വിവരം. സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യ ഘട്ടമായി പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങാമെന്നായിരുന്നു ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും മുതിര്‍ന്ന കുട്ടികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങാനായിരുന്നു വിദഗ്ധരുടെ നിര്‍ദേശം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.