Follow the News Bengaluru channel on WhatsApp

സംസ്ഥാനത്തെ 1.76 കോടി വാഹനങ്ങൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ഉയർന്ന സുരക്ഷയുള്ള നമ്പർ പ്ലേറ്റുകൾ

ബെംഗളൂരു : വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളമുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉയര്‍ന്ന സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകളായി (ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ-എച്ച്.എസ്.ആര്‍.പി) മാറ്റുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

വാഹനങ്ങളുടെ മോഷണം, നമ്പര്‍ പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനം സംസ്ഥാന ഗതാഗത വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 1.76 കോടിയിലധികം വരുന്ന വാഹനങ്ങള്‍ക്ക് ബാധകമായിരിക്കും. എച്ച്. എസ്.ആര്‍.പി സംവിധാനത്തിന് കീഴില്‍ വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഹോളോഗ്രാം ഘടിപ്പിക്കും. ഇതു കൂടാതെ ഒരു സ്‌നാപ് ലോക്കും വാഹനത്തില്‍ ഘടിപ്പിക്കും. വിന്‍ഡ്ഷീല്‍ഡിലെ സ്റ്റിക്കറില്‍ എഞ്ചിന്‍, ചേസിസ് നമ്പര്‍ എന്നിവക്കൊപ്പം രജിസ്‌ട്രേഷന്‍ നമ്പറിനേയും സംയോജിപ്പിക്കും. ഇവയുടെ ആധികാരികത ഉറപ്പിക്കാനായി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ സംസ്ഥാന സര്‍ക്കാറിന്റെ വഹാന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കും.

കേന്ദ്ര റോഡ് ഗതാഗത – ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 2019 മാര്‍ച്ച് 31 മുതല്‍ വാങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും എച്ച്.എസ്.ആര്‍.പി നമ്പര്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1.76 കോടിയിലധികം വാഹനങ്ങളില്‍ ഇത് ഏര്‍പ്പെടുത്തുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും സമയപരിധിയും നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇതിനായുള്ള ടെണ്ടര്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എല്‍.നരേന്ദ്ര ഹോല്‍ക്കര്‍ പറഞ്ഞു. ബെംഗളൂരുവിൽ മാത്രം പ്രതിമാസം 500 ലേറെ വാഹനങ്ങൾ മോഷണം പോകുന്നതായാണ് കണക്കുകൾ. മോഷ്ടിച്ച വാഹനങ്ങൾക്കായി പിന്നീട് നിർമിക്കപ്പെട്ട നിരവധി വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ (ആർ.സി) പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ആർ.സിയുടെ ആധികാരികത ഉറപ്പ് വരുത്തിയതിന് ശേഷമേ എച്ച്.എസ്.ആർ.പി നമ്പർ അനുവദിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.