Follow the News Bengaluru channel on WhatsApp

ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിയുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

റായ്പൂര്‍: ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിയുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ഇക്കാര്യം അറിയിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള അനുബന്ധ ബജറ്റ് നിര്‍ദേശങ്ങള്‍ക്കുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

2485 കോടിയാണ് അനുബന്ധ ബജറ്റിനായി നീക്കി വെച്ചത്. രാജീവ് ഗാന്ധി ഗ്രാമീണ്‍ ഭൂമിഹിന്‍ കൃഷി മജ്ദൂര്‍ ന്യായ് പദ്ധതി പ്രകാരം കൃഷിഭൂമി ഇല്ലാത്തവര്‍ക്കും കൃഷി സംബന്ധമായ ജോലിയോ എംജിഎന്‍ആര്‍ഇജിഎ ജോലി ഗ്രാമീണ മേഖലയില്‍ ചെയ്യുന്നവര്‍ക്കോ ആയിരിക്കും 6000 രൂപ ധനസഹായം. കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും സര്‍ക്കാരിന് പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ 957 കോടി ആരോഗ്യവിഭാഗത്തില്‍ വിലയിരുത്തിയിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

സൗകര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നെങ്കില്‍ പോലും രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മികച്ച രീതിയില്‍ നേരിടുവാന്‍ കഴിഞ്ഞവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്തു സഹായിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 മെട്രിക് ടണ്‍ അരി സംസ്ഥാനത്തു നിന്നും വാങ്ങാമെന്ന് പറഞ്ഞ കേന്ദ്രം വെറും 24 മെട്രിക് ടണ്‍ അരി മാത്രമാണ് സംസ്ഥാനത്തു നിന്നും വാങ്ങിയത്. ബാക്കിയുള്ള അരി ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണുണ്ടായത്. ഇത് കൂടാതെ വായ്പ എടുത്ത് പോലും കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.