പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ അച്ഛന് സ്വാമി അറസ്റ്റില്‍
തൃശൂര്‍: പെണ്‍കുട്ടികളുടെ ശരീരത്തില്‍ നാണയം വെച്ച് ആഭിചാരക ക്രിയകള്‍ ചെയ്തുവരുന്ന സ്വാമിയെ പോക്സോ നിയമപ്രകാരം മാള പോലീസ് അറസ്റ്റ് ചെയ്തു. അത്ഭുത സിദ്ധി ഉണ്ടെന്ന് പറഞ്ഞ് യുട്യൂബില്‍ വരെ പരസ്യം നല്‍കിയാണ് തട്ടിപ്പ്.
വിശ്വാസികള്‍ അച്ഛന് സ്വാമിയെന്ന് വിളിക്കുന്ന തൃശൂര്‍ കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കല്‍പ്പണിക്കാരനായ രാജീവ് പിന്നീട് മന്ത്രവാദത്തിലേക്ക് നീങ്ങുകയായിരുന്നു. ഇയാളുടെ വീട് തന്നെ ക്ഷേത്രമായി കണക്കാക്കി അവിടെ വെച്ച് തന്നെയായിരുന്നു ആഭിചാരക്രിയകളും പൂജകളും നടത്തിയിരുന്നത്.
അത്ഭുത സിദ്ധിയുള്ള സ്വാമിയെ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന ഇയാള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.