Follow the News Bengaluru channel on WhatsApp

പുതിയ ക്ഷേമ പദ്ധതികളുമായി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യയോഗത്തില്‍ തന്നെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കും തന്റെതെന്ന് പറഞ്ഞ ബസവരാജ് ബൊമ്മൈ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ ക്ഷേമ പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്നും പ്രഖ്യാപിച്ചു. കര്‍ഷകരുടെ മക്കള്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പദ്ധതി അംഗീകരിച്ചതായി ആദ്യ യോഗത്തില്‍ ബൊമ്മൈ അറിയിച്ചു. ചീഫ് സെക്രട്ടറി പി. രവികുമാര്‍, മറ്റു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൊതുജനോപകാര പ്രദമായ പദ്ധതികള്‍ക്കായി 1000 കോടി രൂപ ചിലവുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 1200 രൂപയിലേക്കും വിധവ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 800 രൂപയിലേക്കും വര്‍ധിപ്പിച്ചു. ഭിന്നശേഷി പെന്‍ഷന്‍ 45 ശതമാനം മുതല്‍ 75 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് 600 രൂപയില്‍ നിന്നും 800 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. നാലു ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
വരും ദിവസങ്ങളില്‍ കുടുതല്‍ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പുകളുടെ മെല്ലെപ്പോക്ക് തടയാന്‍ ഫയലുകള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കുന്നതിന് 2022 മാര്‍ച്ച് 31 വരെ എല്ലാ അത്യാവശ്യ ചെലവുകളും അഞ്ച് ശതമാനം വെട്ടി ചുരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വിദഗ്ധരുമായി കൂടി ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.