Follow the News Bengaluru channel on WhatsApp

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ബെംഗളൂരു: കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച ഉത്തര കന്നഡ,യെല്ലാപൂര്‍, അങ്കോള, കാര്‍വാര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശനം നടത്തി. ഇവിടങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പറഞ്ഞു.

ജില്ലയിലെ എം.എല്‍.എ മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. നിപ്പാണി, സങ്കേശ്വര എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പര്യടനത്തിനിടെ യെല്ലാപുര്‍ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാന്‍ അദ്ദേഹം ഡോക്ടമാര്‍ക്കും നഴ്‌സുമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കാലവര്‍ഷക്കെടുതിയില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ നേരിട്ട ജില്ലയാണ് ഉത്തരകന്നഡയും ബെളഗാവിയും. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ബെളഗാവിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പായി ഹുബ്ലള്ളിയില്‍ എത്തിയ മുഖ്യമന്ത്രി അമോര്‍ഗളിലെ പിതാവ് എസ്.ആര്‍. ബൊമ്മയുടേയും മാതാവ് ഗംഗമ്മയുടേയും സമാധി മന്ദിരം സന്ദര്‍ശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.