Follow the News Bengaluru channel on WhatsApp

പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷൻ സെക്രട്ടറിക്കെതിരെ കൊലപാതക ശ്രമം

ബെംഗളൂരു: പ്രൈവറ്റ് സ്‌കൂള്‍ ഓഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ ഒരു സംഘമാളുകള്‍ അക്രമിച്ചു. വിദ്യാര്യപുരയ്ക്കടുത്തുള്ള മുട്ട്യാല നഗറിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് അക്രമം.

കെഎഎംഎസ് ജനറല്‍ സെക്രട്ടറി ഡി.ശശികുമാറിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് അക്രമിച്ചത്. ആരാണ് തന്നെ അക്രമിച്ചതെന്നോ അക്രമിച്ചതിന് പിന്നിലെ കാരണമോ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിസിടിവി ക്യാമറയില്‍ അക്രമത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 9 മണിയോടെ ശശികുമാര്‍ കാറില്‍ നിന്നു ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ആയുധങ്ങളുമായി ഒരുസംഘമാളുകള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം സ്വയരക്ഷയ്ക്കായി കാറിലേക്ക് കയറി. അക്രമികള്‍ കാറിന്റെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

ലൈസന്‍സ് ഉള്ള തോക്ക് കുറച്ചു വര്‍ഷങ്ങളായി ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. തോക്ക് പുറത്തെടുത്തപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്ക് മുന്‍പ് ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമി സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് ജാലഹള്ളി പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.