Follow the News Bengaluru channel on WhatsApp

മോഷ്ടാവ് പോലീസിനെ ഭയന്ന് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു

 

ബെംഗളൂരു: മോഷ്ടാവ് പോലീസിനെ ഭയന്ന് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ശങ്കര്‍ (48) ആണ് ഹോസ്‌കോട്ടെയില്‍ പോലീസിനെ ഭയന്ന് സയനൈഡ് കഴിച്ചത്. പോലീസുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എട്ടോളം മാലമോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്.

ശങ്കറും ഇയാളുടെ കൂട്ടാളിയായ ചന്ദ്രശേഖറും ഹൊസക്കോട്ടെ പിള്ളഗുംപയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതോടെ കെ.ആര്‍. പുരം പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. പ്രതികളെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശങ്കര്‍ വിഷം കഴിച്ചത്. ചന്ദ്രശേഖറിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു.

കെആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, സര്‍ജാപുര, ഇലക്ട്രോണിക് സിറ്റി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം പലപ്പോഴും പ്രതികള്‍ ഹൊസ്‌കോട്ടെയിലാണ് ഒളിച്ച് താമസിച്ചിരുന്നത്. നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇവര്‍ ആഡംബര ജീവിതത്തിനാണ് മാലമോഷണം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു സുളിബെലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.